പോലിസ് അന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു

പാലക്കാട്: ആദിവാസി യുവാവ് അട്ടപ്പാടിയില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. മധു താമസിക്കുന്ന ഗുഹ പ്രതികള്‍ക്ക് കാണിച്ചുകൊടുത്തതു വനംവകുപ്പ് ജീവനക്കാരാണെന്നു ബന്ധുക്കള്‍ പിറ്റേന്ന് തന്നെ വെളിപ്പെടുത്തിയിട്ടും ഇതേക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിശദ റിപോര്‍ട്ടില്‍, മരിക്കുന്നതിന് രണ്ട് ദിവസം മുമ്പും മധുവിന് മര്‍ദനമേറ്റിട്ടുണ്ടെന്നു വ്യക്തമായിട്ടുണ്ട്. മധു താമസിക്കുന്ന ഗുഹയിലോ, പരിസരത്തോ സാധാരണ നിലയ്ക്ക് ആരും പോവാറില്ല. അതേസമയം, വനംവകുപ്പ് ജീവനക്കാരുടെ നിത്യസാന്നിധ്യം ഉണ്ടാവാറുണ്ട്. മധുവിന്റെ കാടുവാസം വനംവകുപ്പ് ജീവനക്കാര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും നേരത്തെ തന്നെ ഊരുവാസികള്‍ വ്യക്തമാക്കിയതാണ്. ഇതു കൊണ്ടാണ് മധുവിനെ പ്രദേശവാസികള്‍ക്കു കാട്ടിക്കൊടുക്കാന്‍ വനംവകുപ്പ് ജീവനക്കാര്‍ തുനിഞ്ഞതും. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പെ മര്‍ദനമേറ്റെന്ന റിപോര്‍ട്ട് വനംവകുപ്പ് ജീവനക്കാരെ സംശയത്തിലാക്കുന്നതാണ്. മാത്രവുമല്ല, മധുവിന് പോലിസ് ജീപ്പില്‍ എന്തു സംഭവിച്ചുവെന്നതിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it