kasaragod local

പോലിസ് അതിക്രമം: പരിക്കേറ്റ വിദ്യാര്‍ഥിയെ കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കളില്‍ സ്‌കൂള്‍ കായിക മേളയുടെ വിജയാഘോഷത്തിനിടെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ഥിയെ കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
സംഭവത്തെ അപലപിച്ച നേതാക്കള്‍ പോലിസിനും ചികില്‍സ നിഷേധിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് പിന്തുണ വാഗ്ദാനം ചെയ്തു. മാനേജ്‌മെന്റിന് പരിഹരിക്കാന്‍ സാധിക്കുന്ന ചെറിയ വിഷയമായിട്ടുപോലും അനാവശ്യമായി പോലിസിനെ വിളിച്ചു വരുത്തുകയാണുണ്ടായതെന്ന് നേതാക്കള്‍ ആരോപിച്ചു.
കാസര്‍കോട് സിഐ യുടെ നേതൃത്വത്തില്‍ വന്ന പോലിസ് സംഘം യാതൊരു പ്രകോപനവുമില്ലാതെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ഓടിച്ചിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ലാത്തികൊണ്ടുള്ള അടിയേറ്റ് തലയിലും ചെവിയിലുമേറ്റ പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക്് ഡോക്ടര്‍ ചികില്‍സ നിഷേധിച്ചത് പോലിസുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകകയായിരുന്നു. കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് എം ടി പി അഫ്‌സല്‍, ട്രഷറര്‍ അഷ്‌റഫ് അണങ്കൂര്‍ എന്നിവരാണ് അക്രമത്തിന് ഇരയായ വിദ്യാര്‍ഥിയെയും രക്ഷിതാക്കളെയും സന്ദര്‍ശിച്ചത്.

Next Story

RELATED STORIES

Share it