ernakulam local

പോലിസ് അടിച്ചമര്‍ത്തല്‍ തുടരുന്നു: സമരം കൂടുതല്‍ശക്തിയാര്‍ജിക്കുന്നു



വൈപ്പിന്‍: പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി സംഭരണശാലക്കെതിരേ ജനങ്ങള്‍ നടത്തുന്ന സമരം പോലിസ് അടിച്ചമര്‍ത്തുന്നത് തുടരുമ്പോഴും, സമരം കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുമാസത്തില്‍ അധികമായി സമാധാനപരമായി നടക്കുന്ന സമരത്തിന് നേരെകഴിഞ്ഞ ബുധനാഴ്ചമുതലാണ് പോലിസ് നടപടിയുണ്ടായത്. പുതുവൈപ്പിലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ഐഒസിയുടെ എല്‍പിജി സംഭരണിക്കെതിരേ സമരം നടത്തിയിരുന്ന സ്ത്രീകളും കുട്ടികളുംഅടക്കമുള്ള സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കിയതാണ്് സംഘര്‍ഷത്തിനിടയാക്കിയത്. നേരത്തെ തന്നെ പ്ലാന്റിനെതിരെ സമരം നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഫെബ്രുവരിമുതലാണ്  സമരം ഉപരോധ സമരമായി മാറിയത്. ഇതേ തുടര്‍ന്ന് പ്ലാന്റിന്റെനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയുമായിരുന്നു.  പിന്നീട് ഹര്‍ത്താലടക്കമുളള സമരമുറകളും അരങ്ങേറി. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും സമരക്കാര്‍ക്കുനേരെ പോലിസിന്റെ ക്രൂരമര്‍ദ്ദനം അരങ്ങേറി. പുതുവൈപ്പിലെ സമരം നഗരത്തിലേക്ക് വ്യാപിപ്പിച്ചതോടെയാണ് പോലിസ് ലാത്തികൊണ്ട് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. സ്ത്രീകളും കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റ് അറസ്റ്റിലായെങ്കിലും സമരാവേശം ഒട്ടും കുറയാത്ത കാഴ്ചയാണ് ഇന്നലെ കണ്ടത്. നിര്‍മാണം നിര്‍ത്തിവെക്കാനും പോലിസിനെ പദ്ധതി പ്രദേശത്തു നിന്നും പിന്‍വലിക്കാനും മറ്റും സമരക്കാരുമായി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി ചര്‍ച്ചയില്‍ തീരുമാനമായിരുന്നുവെങ്കിലും ഇന്നലെ വീണ്ടും പദ്ധതി പ്രദേശത്തേക്ക് നിര്‍മാണത്തിനായി ജോലിക്കാരെ എത്തിച്ചതോടെയാണ് ജനങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷധത്തിനിടെ പോലിസ് ലാത്തിചാര്‍ജ് ചെയ്യുകയും വീണ്ടും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരും വരെ പുതുവൈപ്പിനിലെ ഐഒസിയുടെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് സമരക്കാരുടെ ഒരു ആവശ്യം. അതോടൊപ്പം തന്നെ പദ്ധതി പ്രദേശത്ത് നിന്ന് പോലിസിനെ പൂര്‍ണമായും പിന്‍വലിക്കണം, കഴിഞ്ഞ ദിവസങ്ങളിലടക്കം സമരസമിതിപ്രവര്‍ത്തകര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കണം. നഗരത്തില്‍ സമാധാനമായി സമരം ചെയ്തവരെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരസമിതി നേതാക്കാള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it