Flash News

പോലിസുകാര്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കിയില്ല, 14കാരനെ ജയിലിടച്ചു

പോലിസുകാര്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കിയില്ല, 14കാരനെ ജയിലിടച്ചു
X


പട്‌ന: പോലിസുകാര്‍ക്ക് പച്ചക്കറി  സൗജന്യമായി നല്‍കാന്‍ വിസമ്മതിച്ച 14കാരനെ മൂന്നു മാസം ജയിലിലടച്ചു. ബിഹാറിലെ ചിത്രദുര്‍ഗയില്‍നിന്നുള്ള ബാലനാണ് പോലിസുകാരുടെ പ്രതികാര നടപടിക്ക് ഇരയായത്.
ഒരു സ്വകാര്യചാനലാണ് സംഭവം പുറംലോകത്തെത്തിച്ചത്. കഴിഞ്ഞ മാര്‍ച്ച് 19നാണ്് കേസിനാസ്പദമായ സംഭവം. പച്ചക്കറിക്കടയില്‍ ജോലി നോക്കുന്ന ബാലനില്‍നിന്ന് പോലിസുകാര്‍ പച്ചക്കറി വാങ്ങുകയും പണം നല്‍കാതെ പോവുകയുമായിരുന്നു. എന്നാല്‍, സൗജന്യമായി പച്ചക്കറി നല്‍കാന്‍ കഴിയില്ലെന്നറിയിച്ച് ബാലന്‍ പിന്നാലെ ചെന്ന് പണമാവശ്യപ്പെടുകയായിരുന്നു.
അന്നു രാത്രി കടയില്‍നിന്നു മടങ്ങിയെത്തിയ കുട്ടിയെ അന്വേഷിച്ചെത്തിയ പോലിസ് ഒന്നും പറയാതെ ബാലന് അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരെ പോലും കാര്യങ്ങള്‍ അറിയിക്കാന്‍ പോലിസ് കൂട്ടാക്കിയില്ല. രണ്ടു ദിവസം പല പോലിസ് സ്‌റ്റേഷനുകളിലും കുട്ടിയെ അന്വേഷിച്ച് ബന്ധുക്കള്‍ കയറിയിറങ്ങി.ഒടുവില്‍ പട്രാനഗര്‍ സ്‌റ്റേഷനില്‍ നിന്നാണ് ബൈക്ക് മോഷണക്കേസില്‍ കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും ഇപ്പോള്‍ ജയിലിലാണെന്നും അറിഞ്ഞത്. തുടര്‍ന്ന് ജയിലിലെത്തിയ ബന്ധുക്കളോടാണ് പോലിസുകാര്‍ക്ക് പച്ചക്കറി നല്‍കാത്തതിനാല്‍ തന്നോട് ദേഷ്യത്തിലായിരുന്നുവെന്നും ഈ വിരോധം തീര്‍ക്കാന്‍ ബൈക്ക് മോഷണക്കേസില്‍ അകത്താക്കുകയുമായിരുന്നുവെന്ന് കുട്ടി അറിയിച്ചത്. പോലിസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഏതാനും പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും ബാലന്‍ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ ബിഹാര്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it