പോലിസുകാരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍: യുവാവ് അറസ്റ്റില്‍

ഗുവാഹത്തി: ഡിജിപി ഉള്‍പ്പെടെ 17ഓളം ഉന്നത പോലിസ് ഉേദ്യാഗസ്ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കിയ ആള്‍ അറസ്റ്റില്‍. 30കാരനായ സുലൈമാന്‍ ഇബ്രാഹീം അലിയാണ് അസം പോലിസിന്റെ പിടിയിലായത്. ഡിജിപി കുലാധര്‍ സൈക്കിയ, ഗുവാഹത്തി പോലിസ് കമ്മീഷണര്‍ ഹിരെന്‍നാഥ് എന്നിവരുടേതുള്‍പ്പെടെ വ്യാജ പ്രൊഫൈലുകളാണ് ഇബ്രാഹീം അലി ഉണ്ടാക്കിയത്. ഇയാളില്‍ നിന്ന് 47 മൊബൈല്‍ ഫോണ്‍, 13 ടാബ്, 15 സിം കാര്‍ഡ് എന്നിവയും പിടിച്ചെടുത്തതായി അസം സിഐഡി വിഭാഗം അറിയിച്ചു. സംസ്ഥാനത്തിനു പുറത്തുള്ള പോലിസ് ഉദ്യോഗസ്ഥരുടെ പേരിലും അലി വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. അതേസമയം, വിനോദത്തിനായാണ് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയതെന്ന് ഇബ്രാഹീം അലി പോലിസിനോട് പറഞ്ഞു. ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടെന്നു കാണിക്കലായിരുന്നു ലക്ഷ്യമെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോ എന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. സ്വന്തം പേരില്‍ ആറ് പ്രൊഫൈലുകളാണ് അലി കൈകാര്യം ചെയ്തിരുന്നത്. മുന്‍ സര്‍ക്കാരു—ദ്യോഗസ്ഥന്റെ മകനായ അലി തൊഴില്‍രഹിതനാണെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it