Alappuzha local

പോലിസുകാരന്‍ സംവിധായകന്റെ കരണത്തടിച്ചു



ചേര്‍ത്തല: ചലച്ചിത്ര സംവിധായകന്‍ സഞ്ചരിച്ച കാര്‍ അപകടപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന്‍ സംഭവമറിയാതെ സംവിധായകന്റെ കരണത്തടിച്ചു.  ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. പഴയ കാല നാടക-സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ എസ്എല്‍ പുരം സദാനന്ദന്റെ മകനും ചലച്ചിത്ര സംവിധായകനുമായ എസ് എല്‍ പുരം യവനികയില്‍ ജയസൂര്യ (47) യെയാണ്  ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന്‍  കാരണം തിരക്കാതെ കരണത്തടിച്ചത്. ജയസൂര്യയും  മാതാവും ഭാര്യയും രണ്ട് കുട്ടികളടക്കം ഗുരുവായൂര്‍ ക്ഷേത്രത്തിലേയക്ക് പോകുമ്പോള്‍ എരമല്ലൂര്‍ ജങ്ഷനില്‍ സിഗ്‌നല്‍ കാത്തുകിടന്ന ജയസൂര്യയുടെ കാറിന്റെ വലതു വശത്ത് ലോറി തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇടതു വശത്ത് നിന്നിരുന്ന ബൈക്കില്‍ കാര്‍ തട്ടി.ശബ്ദം കേട്ട് കാറിന് പുറത്തിറങ്ങിയ ജയസൂര്യയെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനായ സുനില്‍കുമാര്‍ കരണത്തടിക്കുകയായിരുന്നു. കാറിലിരുന്ന മാതാവും ഭാര്യയും കുട്ടികളും ഇതു കണ്ട് ഭയന്ന് നിലവിളിച്ചു. അവിടെ കൂടിയ മറ്റ് യാത്രക്കാരാണ് അക്രമാസക്തനായ പോലിസിനെ പിടിച്ചു മാറ്റിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. തുടര്‍ന്ന് ജയസൂര്യ അരൂര്‍ പോലിസില്‍ പരാതിപെട്ട ശേഷം ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. അകാരണമായി മര്‍ദിച്ച പോലിസുകാരനെതിരെ ചേര്‍ത്തല ഡിവൈഎസ്പിയക്ക്  പരാതി നല്‍കി.
Next Story

RELATED STORIES

Share it