kannur local

പോലിസിനെ ഭീഷണിപ്പെടുത്തിയതിന് 30 പേര്‍ക്കെതിരേ കേസ്

ചക്കരക്കല്‍: ഏച്ചൂര്‍ ടൗണില്‍ പോലിസ് വാഹനം തടഞ്ഞുവച്ച് ഭീഷണി മുഴക്കിയ സംഭവത്തില്‍ 30 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. അക്രമത്തിനു നേതൃത്വം നല്‍കിയ മാച്ചേരിയിലെ വിനീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
മേലേ ചൊവ്വ-മട്ടന്നൂര്‍ റോഡില്‍ ഒരുസംഘം വാഹനങ്ങള്‍ തടഞ്ഞ് ബലമായി പണപ്പിരിവ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പോലിസ് ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. 15ഓളം പേരാണ് ക്ഷേത്രോല്‍സവത്തിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്. ഇത് നിര്‍ത്തിവയ്ക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇവരെ കസ്റ്റഡിയിലെടുത്തതോടെ ഉല്‍സവക്കമ്മിറ്റി ഭാരവാഹികളെത്തി സംസാരിച്ചതിനെ തുടര്‍ന്ന് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. രാത്രി 8.30ഓടെ പോലിസിനെതിരെ വ്യാപകമായ പോസ്റ്റര്‍ പ്രചാരണം നടത്തുന്നുവെന്നറിഞ്ഞ് എഎസ്‌ഐ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഏച്ചൂരിലെത്തിയ സംഘത്തെ 200ഓളം പേര്‍ തടഞ്ഞുവയ്ക്കുകയായിരന്നു.
എസ്‌ഐ സ്ഥലത്തെത്തണമെന്നും ജീപ്പ് കത്തിക്കുമെന്നും ഭീഷണിപ്പെടിത്തി. തുടര്‍ന്ന് കെഎപിയില്‍ നിന്നുള്ള ഒരുപ്ലാറ്റൂണും ഫ്‌ളൈയിങ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സന്നാഹവുമായി സിറ്റി സിഐ കെ വി പ്രമോദ്, ചക്കരക്കല്‍ എസ്‌ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. ഇതോടെ സംഘം ഓടിരക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it