malappuram local

പോലിസിനെതിരേ കൊണ്ടോട്ടി നഗരസഭ

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പോലിസ് ഗതാഗത ഉപദേശക സമിതി യോഗം വിളിച്ചുചേര്‍ക്കുന്നില്ലെന്ന് നഗരസഭ അധികൃതരുടെ ആരോപണം. വണ്‍വേ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുന്നതും മറ്റും സംബന്ധിച്ച് വിശദമായ രൂപരേഖ നഗരസഭ പോലിസിന് കൈമാറിയിട്ട് മാസങ്ങളായിട്ടും ഗതാഗത ഉപദേശക സമിതി വിളിച്ചുചേര്‍ക്കാന്‍ പോലിസിന് ഇതുവരെയായിട്ടില്ലെന്ന് നഗരസഭ അധികൃതര്‍ കുറ്റപ്പെടുത്തി. ഉപദേശക സമിതുടെ ചെയര്‍മാന്‍ നഗരസഭ അധ്യക്ഷനും കണ്‍വീനര്‍ സിഐയുമാണ്. സിഐയാണ് യോഗം വിളിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതെന്നാണ് കൗണ്‍സിലിന്റെ ആക്ഷേപം. കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരത്തോടെയാണ് വണ്‍വ സമ്പ്രദായം നടപ്പാക്കേണ്ടതിന്റെ രൂപരേഖ നഗരസഭ പോലിസിന് കൈമാറിയത്. കൂടാതെ, കൊണ്ടോട്ടി ബസ് സ്റ്റാന്റിലേക്ക് ബസ്സുകള്‍ അമിതവേഗത്തില്‍ പ്രവേശിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തിലും പോലിസാണ് ഇടപെടേണ്ടതെന്നാണ് നഗരസഭയുടെ നിലപാട്. കൊണ്ടോട്ടിയില്‍ റോഡരികില്‍ തലങ്ങും വിലങ്ങും സ്വാകര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. നടപ്പാത കച്ചവടക്കാര്‍ കൈയേറുന്നതിനാല്‍ കാല്‍നട യാത്രയും ദുഷ്‌ക്കരമാണ്. വണ്‍േവ ട്രാഫിക് നടപ്പില്‍ വരുത്താത്തതിനാല്‍ ബൈപാസ് വഴിയാണ് വാഹനങ്ങള്‍ ഏറെയും കടന്നുപോവുന്നത്. ബസ് സ്റ്റാന്റ് അടക്കം ഈ ഭാഗത്തായതിനാല്‍ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്.
Next Story

RELATED STORIES

Share it