ernakulam local

പോലിസിനും മതിയായി

ആലുവ: നഗരത്തിലെ പുതിയ ഗതാഗത പരിഷ്‌കാര നടപടികള്‍ പാളുന്നു. പുതിയ നടപടികള്‍ പോലീസിനും തലവേദനയായതോടെ ഗതാഗത പരിഷ്‌കാരം കീറാമുട്ടിയായി നഗരത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ ഗതാഗത പരിഷ്‌കാര നടപടികള്‍മൂലം നഗരം അപകടകേന്ദ്രമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ആറിലേറെ വാഹനാപകടങ്ങളാണുണ്ടായത്.വണ്‍വേ സംവിധാനം മൂലം ഒരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങള്‍ പായുന്നത്. ഇതിനിടയില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പമ്പ് കവലയില്‍ നിന്നും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും അനുവദിച്ച ഇളവുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വച്ചിട്ടുള്ളത്. ഏതു സമയത്തും റോഡ് നിറയെ വണ്‍വേ സംവിധാനത്തിലാണ് വാഹനങ്ങള്‍ പായുന്നത്. ഇതിനിടയില്‍ എതിര്‍ദിശയില്‍ നിന്നുള്ള ബൈക്കുകളുടേയും, ഓട്ടോറിക്ഷയുടേയും വരവാണ് അപകടങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. നഗരത്തില്‍ ഇപ്പോഴും പോലീസിന്റെ കുറവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ അനധികൃത പാര്‍ക്കിങ്ങും നഗരത്തില്‍ വര്‍ധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it