Flash News

പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടര്‍ കടുക്കും, സ്‌പെയിന് എതിരാളി ആതിഥേയര്‍

പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടര്‍ കടുക്കും, സ്‌പെയിന് എതിരാളി ആതിഥേയര്‍
X

മോസ്‌കോ: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് എയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ച് പോര്‍ച്ചുഗലും സ്‌പെയിനും. ഇറാനോട് അവസാന നിമിഷം സമനില വഴങ്ങിയ പോര്‍ച്ചുഗലിന് കരുത്തരായ ഉറുഗ്വേയാണ് എതിരാളികളായെത്തുന്നത്. പെനല്‍റ്റിയിലൂടെ ജയിക്കാന്‍ ലഭിച്ച സുവര്‍ണാവസരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിക്കളഞ്ഞതാണ് പോര്‍ച്ചുഗലിന് വിനയായത്. കളിച്ച മൂന്ന് മല്‍സരങ്ങളിലും ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഉറുഗ്വേയുടെ വരവ്. സൂപ്പര്‍ താരങ്ങളായ എഡിന്‍സണ്‍ കവാനിയും ലൂയിസ് സുവാരസും പടനയിക്കുന്ന ഉറുഗ്വേ റൊണാള്‍ഡോയുടെ പറങ്കിപ്പടയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തുമെന്നുറപ്പ്.
അതേ സമയയം മൊറോക്കോയുടെ കടുത്ത വെല്ലുവിളികളെ മറികടന്ന് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് സ്‌പെയിന്റ വരവ്. രണ്ട് സമനിലയും ഒരു വിജയവും അക്കൗണ്ടിലുള്ള സ്‌പെയിനിനും പോര്‍ച്ചുഗലിനും അഞ്ച് പോയിന്റും ഒരേ ഗോള്‍ ശരാശരിയുമാണ്. എന്നാല്‍ ആറ് ഗോളുകള്‍ അക്കൗണ്ടിലുള്ളതിന്റെ ആനുകൂല്യത്തില്‍ സ്പാനിഷ് പട ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയായിരുന്നു. ആതിഥേയ രാജ്യമായ റഷ്യ സ്‌പെയിനെതിരേ ബൂട്ടണിയുമ്പോള്‍ വിലക്കുറച്ചുകളായാനാവില്ല. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഉറുഗ്വേയോട് 3-0ന് തോറ്റെങ്കിലും ആദ്യ രണ്ട് മല്‍സരങ്ങളിലും വമ്പന്‍ ജയം സ്വന്തമാക്കിയ റഷ്യ സ്വന്തം കളിത്തട്ടിന്റെ ആധിപത്യം നന്നായി മുതലെടുത്ത് പന്ത് തട്ടിയാല്‍ മല്‍സരം കടുക്കുമെന്നുറപ്പ്.
Next Story

RELATED STORIES

Share it