Flash News

പോരാട്ടം ഇഞ്ചോടിഞ്ച്; ഇരൂക്കൂട്ടരും 2-2 എന്ന സമനിലയില്‍

പോരാട്ടം ഇഞ്ചോടിഞ്ച്; ഇരൂക്കൂട്ടരും 2-2 എന്ന സമനിലയില്‍
X



കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ആവേശാന്ത്യത്തിലേക്ക്. എക്‌സ്ട്രാ ടൈമില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആതിഥേയരായ പശ്ചിമ ബംഗാളും കേരളവും 2-2സമനില പങ്കിട്ടുകയാണ്.
കളി തുടങ്ങിയത് മുതല്‍ ആതിഥേയരായ പശ്ചിമ ബംഗാള്‍ ആക്രമിച്ച് കളിക്കുന്നതിനാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. നീളന്‍ പാസുകളും മിന്നല്‍ ഷോട്ടുകളുമായി ബംഗാള്‍നിര തിണ്ണിമിടുക്കുകാട്ടി കേരളത്തെ വിറപ്പിച്ചെങ്കിലും കേരളത്തിന്റെ പതറാത്ത പ്രതിരോധത്തെ ഭേദിക്കാനായില്ല. ഒമ്പതാം മിനിറ്റില്‍ ബോക്‌സിന് തൊട്ടടുത്തുവച്ച് സീസണെടുത്ത ഫ്രീകിക്ക് കേരളം ഗോളാക്കുമെന്ന് കരുതിയെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. എന്നാല്‍ 19ാം മിനിറ്റില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളില്‍ ആവേശത്തിരയിളക്കി കേരളം അക്കൗണ്ട് തുറന്നു. വംഗദേശക്കാരുടെ പാഴായിപ്പോയ നീക്കത്തിലെ പിടിച്ചെടുത്ത് കേരള താരങ്ങള്‍ നടത്തിയ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കേരളക്കര കാത്തിരുന്ന ഗോള്‍ പിറന്നത്.  ഏകദേശം മൈതാനത്തിന്റെ മധ്യ ഭാഗത്ത് നിന്ന് പന്തുമായി കുതിച്ച് എം എസ് ജിതിന്‍ തൊടുത്ത ഷോട്ട് ബംഗാള്‍ ഗോള്‍കീപ്പറെ നിസ്സഹായനാക്കി വലയില്‍ പതിക്കുകയായിരുന്നു. കേരളം 1-0ന് മുന്നില്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോള്‍ വഴങ്ങിയതോടെ ബംഗാള്‍ നിര ഉണര്‍ന്നുകളിച്ചു. അതിവേഗം പന്തുമായി കുതിച്ച ബംഗാള്‍നിര കേരള ഗോള്‍മുഖം അടിക്കടി വിറപ്പിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. ബംഗാള്‍ താരം തിര്‍തങ്കര്‍ സര്‍ക്കാരിന്റെ മികച്ച പല മുന്നേറ്റങ്ങളും നേരിയ വ്യത്യാസത്തിലാണ് ഗോളാവാതെ പോയത്. 34ാം മിനിറ്റില്‍ അഫ്ദലിന്റെ ക്രോസില്‍ ജിതിന്‍ ഗോപാലന് ലഭിച്ച സുവര്‍ണാവസരം ഗോളാക്കാനായില്ല. അഞ്ചു മിനിറ്റിനുള്ളില്‍ പെനല്‍റ്റി ബോക്‌സിനുള്ളില്‍വച്ച് ലീഡുയര്‍ത്താന്‍ അഫ്ദലിനും അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്കുപോയി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഗോള്‍ നേടാന്‍ ലഭിച്ച അവസരം അഫ്ദാലും എം എസ് ജിതിനും തമ്മിലുള്ള ആശയക്കുഴപ്പത്തില്‍ ഗോളാവാതെ പോയി. തൊട്ടടുത്ത മിനിറ്റില്‍ തിര്‍തങ്കര്‍ സര്‍ക്കാരിന്റെ പാസിനെ ഗോളാക്കാനുള്ള ജിതേന്‍ മുര്‍മുവിന്റെ ശ്രമം കേരള പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു.രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ പതിനെട്ടടവും പുറത്തെടുക്കുന്ന ബംഗാള്‍ ടീമിനെയാണ് കളത്തില്‍ കണ്ടത്. പ്രതിരോധത്തില്‍ ഉരുക്കുകോട്ടകെട്ടി ബംഗാളിന്റെ ഗോള്‍ശ്രമങ്ങളെയെല്ലാം കേരള നിര തടുത്തിട്ടെങ്കിലും 68ാം മിനിറ്റില്‍ ബംഗാള്‍ സമനില പിടിച്ചു. രാജന്‍ ബര്‍മന്റെ കൃത്യതയാര്‍ന്ന ക്രോസിനെ മനോഹരമായ നീക്കത്തിനൊടുവില്‍ ബംഗാള്‍ ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മു വലയിലാക്കുകയായിരുന്നു. മല്‍സരം 1-1 എന്ന നിലയില്‍. പിന്നീടുള്ള സമയത്ത് വിജയ ഗോളിനായി ഇരു കൂട്ടരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഒടുവില്‍ നിശ്ചിത സമയത്തിനുള്ള ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ ഇരു കൂട്ടരും 1-1 സമനില പങ്കിട്ടു.
എക്‌സ്ട്രാ ടൈമിന്‍രെ 111ാം മിനിറ്റില്‍ കേരള ഗോള്‍കീപ്പറെ വീഴ്ത്തിയതിന് ബംഗാള്‍ താരം രാജന്‍ ബര്‍മന് ചുവപ്പുകാര്‍ഡ്. ഇതോടെ 10 പേരായി ചുരുങ്ങിയ ബംഗാളിന്റെ പിഴവിനെ മുതലെടുത്ത് 117ാം മിനിറ്റില്‍ കേരളം ലീഡെടുത്തു. പരക്കാരനായി ഇറങ്ങിയ വിപിന്‍ തോമസാണ് കേരളത്തിനുവേണ്ടി ലക്ഷ്യം കണ്ടത്. കേരളം 2-1ന് മുന്നില്‍.
Next Story

RELATED STORIES

Share it