Flash News

പോപുലര്‍ ഫ്രണ്ട് സര്‍വശിക്ഷാ ഗ്രാമിന് ബിഹാറില്‍ തുടക്കം

പോപുലര്‍ ഫ്രണ്ട് സര്‍വശിക്ഷാ ഗ്രാമിന് ബിഹാറില്‍ തുടക്കം
X
പട്‌ന: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവിഷ്‌കരിച്ച ദേശീയ വിദ്യാഭ്യാസ പ്രചാരണ പരിപാടി സ്‌കൂള്‍ ചലോ പദ്ധതിയുടെ ഭാഗമായ സര്‍വശിക്ഷാ ഗ്രാമിന് (എസ്എസ്ജി) ബിഹാറില്‍ തുടക്കം.  പിന്നാക്ക ഗ്രാമങ്ങളിലെ കുട്ടികളെ പൂര്‍ണമായും സ്്കൂളുകളിലെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  ഇന്നലെ വൈകീട്ട് മന്‍ഷിയിലെ  റാണി പത്രാ വില്ലേജില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഒഎംഎ സലാം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് അടിസ്ഥാനപരമായ വിദ്യഭ്യാസം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.മന്‍ഷി ബ്ലോക്കിലെ ബന്ദ് ടോഗാ, ഖാതിര്‍ ജില്ലയിലെ ബരാരി ബ്ലോക്കിലെ ബന്‍സാഗ്ദ ഗ്രാമത്തിലും പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. ബന്ദ് ടോഗയില്‍ പോപുലര്‍ ഫ്രണ്ട് മേഖലാ പ്രസിഡന്റ് മൗലാനാ കലീമുള്ള റാഷാദിയും ബന്‍സാഗ്ദയില്‍ ബരാരി എംഎല്‍എ നീരജ് യാദവും വിദ്യാഭ്യാസ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.



ഗ്രാമങ്ങളിലെ കുട്ടികളെ മുഴുവനായും സ്‌കൂളുകളിലെത്തിക്കുന്നതിന് എസ്എസ്ജി പദ്ധതിക്ക് എംഎല്‍എ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. ഗ്രാമീണ വിദ്യാര്‍ഥികളിലെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് അവസാനിപ്പിച്ച് പത്താം ക്ലാസ് വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒരു ദശാബ്ദക്കാലമായി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ഇന്നലെ ബിഹാറിലും ആരംഭിച്ചത്. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് മാസങ്ങളിലാണ് പോപുലര്‍ ഫ്രണ്ട് സ്‌കൂള്‍ ചലോ പദ്ധതി നടപ്പാക്കുന്നത്. ബോധവല്‍ക്കരണ പരിപാടിക്കൊപ്പം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്  പഠന സാമഗ്രികള്‍ അടങ്ങുന്ന സ്‌കൂള്‍ കിറ്റുകളുടെ വിതരണവും സംഘടിപ്പിക്കാറുണ്ട്. ഇതിന്  എജ്യൂകെയര്‍ എന്ന പേരില്‍ പ്രത്യേക നിധി  പൊതുജനങ്ങളില്‍നിന്ന് പോപുലര്‍ ഫ്രണ്ട് സമാഹരിക്കും.
Next Story

RELATED STORIES

Share it