Kollam Local

പോപുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കൊല്ലം: പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി. പോപുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിച്ച നടപടിയില്‍ ദേശ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് കൊല്ലത്തും മാര്‍ച്ച് നടത്തിയത്.
കൊല്ലം റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജില്ലാ ആശുപത്രി, മെയിന്‍ റോഡ് വഴി ചിന്നക്കടയില്‍ അവസാനിച്ചു. ഫാഷിസ്റ്റ് ശക്തികള്‍ ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടത്തിയ നിരോധനത്തിലൂടെ പോപുലര്‍ ഫ്രണ്ടിനെ തളര്‍ത്താന്‍ കഴിയില്ലെന്ന് സമാപന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി പറഞ്ഞു. നിരോധനങ്ങള്‍ കൊണ്ട് പോപുലര്‍ഫ്രണ്ട് എന്ന പേര് മാത്രം മാറ്റാന്‍ കഴിയുമെന്നും ഇനിയും വീര്യം ചോരാതെ ജനാധിപത്യ വിശ്വാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അവകാശ സമരങ്ങളെ നിരോധനങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് നീക്കത്തിനെതിരേ അവസാന ശ്വാസം വരെ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തിന് ഷെഫീക്ക്‌തേവലക്കര, റിയാസ് അയത്തില്‍, സിയാദ് കുട്ടി, നിസാര്‍, ബിനോയ് അബ്ദുല്‍ സലാം, നജീം മുക്കുന്നം, റിയാസ്, ഷെമീര്‍, അബ്ദുല്‍സലാം എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it