Flash News

പോപുലര്‍ ഫ്രണ്ട് നിരോധനം : കേരളാ പോലിസിന്റെ വിശദീകരണം

പോപുലര്‍ ഫ്രണ്ട് നിരോധനം : കേരളാ പോലിസിന്റെ വിശദീകരണം
X


തിരുവനന്തപുരം : പോപുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളാ പോലീസ് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് കേരളാ പോലിസ് വ്യക്തമാക്കി. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡിജിപിമാരുടെ യോഗത്തില്‍ Radicalisation -PFI -A Case Study എന്ന തലക്കെട്ടില്‍ ഒരു അവതരണവും ചര്‍ച്ചയും ഉണ്ടായിരുന്നു. ചില സംസ്ഥാന ഡിജിപിമാര്‍ ചേര്‍ന്നു തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ കേരള ഡിജിപിയാണ് അവതരിപ്പിച്ചത്. പോപുലര്‍ഫ്രണ്ടിനെ നിരോധിക്കുവാനുള്ള നിര്‍ദേശമോ ശിപാര്‍ശയോ ഈ പ്രസന്റേഷനില്‍ ഉണ്ടായിരുന്നില്ല. നാളിതുവരെ പോപുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളാപോലിസ് നിര്‍ദേശം മുന്നോട്ടു വയ്ക്കുകയോ അത്തരമൊരു നിരോധനം ഏര്‍പ്പെടുത്താന്‍ ആര്‍ക്കും കത്തയക്കുകയോ ചെയ്തിട്ടില്ലെന്ന് പോലിസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ഒരു പ്രമുഖ മാധ്യമത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജൂവിന്റെ പ്രസ്താവന വന്ന സാഹചര്യത്തിലാണ് പോലിസ് ഇത്തരമൊരു വിശദീകരണക്കുറിപ്പിറക്കിയത്.
Next Story

RELATED STORIES

Share it