Flash News

പോപുലര്‍ ഫ്രണ്ട് നിരോധനം അപലപനീയം: പിയുഡിആര്‍

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്ന് പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് (പിയുഡിആര്‍). നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. പ്രഥമദൃഷ്ട്യാ സംഘടനയ്‌ക്കെതിരേ നിരോധനത്തിന് യാതൊരു തെളിവുകളുമില്ല. നിരോധനത്തിന്റെ മറവില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തഹ്മീദ് ആലം എന്ന പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്്തു. സംഘടനയുടെ ഓഫിസിന് കെട്ടിടം വിട്ടുകൊടുത്ത ഉടമകള്‍ക്കെതിരേ പോലും നടപടിയെടുക്കുന്നു. ഇതെല്ലാം സര്‍ക്കാരിന്റെ അമിതാധികാരപ്രയോഗങ്ങളാണ്. 2017 മെയ് 18ന് സോഭാപൂര്‍ ഗ്രാമത്തില്‍ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മുഹമ്മദ് നസീം, ശെയഖ് ഹാലിം, ശെയ്ഖ് സിറാജ്, സജ്ജാദ് എന്നിവരുടെ കുടുംബങ്ങളെ സഹായിച്ചത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഈ കേസ് വെളിച്ചത്തുകൊണ്ടുവന്നതും പോപുലര്‍ ഫ്രണ്ടാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് സംഘടനയെ നിരോധിക്കാനുള്ള യഥാര്‍ഥ കാരണം. ഐഎസുമായി സംഘടനാപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്നാണ് സര്‍ക്കാരിന്റെ ആരോപണം. പാകുര്‍ ജില്ലയില്‍ ഐഎസുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിച്ചു എന്ന് ആഭ്യന്തരവകുപ്പ് പറയുന്നു.
എന്നാല്‍, ഈ വാര്‍ത്തകളൊന്നും യാതൊരു തെളിവുകളുമില്ലാത്തവയാണ്. ഇത്തരം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണോ ഒരു സംഘടനയെ നിരോധിക്കേണ്ടതെന്ന് സെക്രട്ടറിമാരായ ശശി സക്‌സേന, ഷഹാനാ ഭട്ടാചാര്യ എന്നിവര്‍ ചോദിച്ചു. അതിനാല്‍ എത്രയും പെട്ടെന്ന് നിരോധനം പിന്‍വലിക്കണം. തഹ്മീദ് ആലമിനെ നിരുപാധികം വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it