Alappuzha local

പോപുലര്‍ ഫ്രണ്ട് ഡേ; വളഞ്ഞവഴി ഒരുങ്ങി



അമ്പലപ്പുഴ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് വളഞ്ഞവഴിയില്‍  നടക്കുന്ന യൂണിറ്റി മാര്‍ച്ചിനും പൊതുസമ്മേളനത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാജ്യവ്യാപകമായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിപാടി നടക്കുന്നത്. രാവിലെ ഒമ്പതിന് സമ്മേളന നഗരിയായ വളഞ്ഞ വഴിയില്‍ ഡിവിഷന്‍ പ്രസിഡന്റ് യു ഇബ്രാഹിം പതാക ഉയര്‍ത്തും. ഇതേ സമയം ജില്ലയിലെ എല്ലാ യൂനിറ്റ് പരിധിയിലും പതാക ഉയര്‍ത്തും.വൈകീട്ട് 5.30ന് മെഡിക്കല്‍ കോളജാശുപത്രി ജങ്ഷനില്‍ നിന്നാരംഭിക്കുന്ന കേഡറ്റുകളുടെ വാളന്റിയര്‍മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് വളഞ്ഞ വഴിയില്‍ നടക്കുന്ന പൊതുസമ്മേളനം ദേശീയ നിര്‍വാഹക സമിതിയംഗം ഇ എം അബ്ദുര്‍റഹ് മാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന അദ്ധ്യക്ഷത വഹിക്കും.പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി ബി എ ഇബ്രാഹീം മൗലവി, എസ്ഡിപിഐ  ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം ആര്‍ റിയാസ് പങ്കെടുക്കും. കുറവന്തോട് ജങ്ഷന്‍ മുതല്‍ തോട്ടപ്പള്ളി വരെ യൂനിറ്റി മാര്‍ച്ചിനെ വരവേല്‍ക്കുന്നതിനായി കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പരിപാടിക്കായി പ്രവര്‍ത്തകരും പൊതുജനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. സംഘപരിവാരത്തിന്റെ ഭീഷണി തുറന്നു എതിര്‍ക്കുന്നതില്‍ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ജനാധിപത്യവും ജനകീയവുമായ ചെറുത്തുനില്‍പ്പിലൂടെ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.  33 ശതമാനം മാത്രം വോട്ടുവാങ്ങി അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ഭരണഘടനയെപ്പോലും നോക്കുകൂത്തിയാക്കി ജനാധിപത്യവിരുദ്ധമായ നിലപാടുകള്‍സ്വീകരിച്ചു കോര്‍പറേറ്റുകള്‍ക്ക് തഴച്ചുവളരാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുന്നു. മനു വാദത്തില്‍ അധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി തിരികെകൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. പാഠ്യപദ്ധതിയില്‍പോലും കാവിവല്‍കരണം നടക്കുന്നു. ഫാഷിസം നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരേ പൗരസമൂഹം ശക്തമായ പ്രതിഷേധം തീര്‍ക്കേണ്ട സമയം അതിക്രമിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി.ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന, ജില്ലാ സെക്രട്ടറി ബി എ ഇബ്രാഹിം മൗലവി, ജില്ലാ പി ആര്‍ഒ എ സുധീര്‍, പുന്നപ്ര അമ്പലപ്പുഴ ഡിവിഷന്‍ പ്രസിഡന്റ് ഇബ്രാഹിം, അമ്പലപ്പുഴ ഡിവിഷന്‍ സെക്രട്ടറി എ സഫറലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it