Kottayam Local

പോപുലര്‍ ഫ്രണ്ട് ഡേ: യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഇന്ന്‌



കോട്ടയം: കാവലാളാവുക നീതിയുടെ, സ്വാതന്ത്ര്യത്തിന്റെ, സുരക്ഷയുടെ എന്ന സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഏറ്റുമാനൂരില്‍ നടക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകള്‍ ചേര്‍ന്ന് 2007 ഫെബ്രുവരി 17ന് പ്രഖ്യാപിച്ച പോപുലര്‍ ഫ്രണ്ട് 10 വര്‍ഷം പിന്നിടുകയാണ്. ഇന്ത്യയുടെ ശത്രു ഹിന്ദുത്വ ഫാഷിസമാണെന്നും അതിനെതിരായ ജാഗ്രത ജനാധിപത്യ ബാധ്യതയാണെന്നും പോപുലര്‍ ഫ്രണ്ട് തിരിച്ചറിയുന്നു. ഒരാള്‍ എന്ത് കഴിക്കണമെന്നും എന്ത് എഴുതണെന്നും ഫാഷിസം തീരുമാനിക്കുന്ന ഈ കാലഘട്ടത്തില്‍ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണമാണ് പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം. ഇന്നു വൈകീട്ട് 4.30ന് ഏറ്റുമാനൂരില്‍ മംഗരം കലുങ്കിന്റെ സമീപത്തുനിന്നാരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും സെന്‍ട്രല്‍ ജങ്ഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വഴി സ്വകാര്യ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി അധ്യക്ഷത വഹിക്കും. സംസ്ഥാന സമിതി അംഗം ബി നൗഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അല്‍ ഹാജ് മുഹമ്മദ് ഈസാ മൗലവി മമ്പഇ, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ എം ഉസ്മാന്‍, ഡിവിഷന്‍ പ്രസിഡന്റ് കെ എം സിദ്ദീഖ് സംസാരിക്കും.
Next Story

RELATED STORIES

Share it