kannur local

പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

കാട്ടാമ്പള്ളി: ജാര്‍ഖണ്ഡ് മുത ല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാട്ടാമ്പള്ളി ഏരിയാ കമ്മിറ്റി കോട്ടക്കുന്ന് യുപി സ്‌കൂളില്‍ ജനജാഗ്രത സദസ്സ് നടത്തി. ജില്ലാ കമ്മിറ്റിയംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം ടി റഫീഖ് പ്രമേയം അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് നിസാര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ആഷിഫ് അലി സംസാരിച്ചു.
ഇരിട്ടി: പോപുലര്‍ ഫ്രണ്ട് ഇരിട്ടി ഏരിയാ കമ്മിറ്റി ഇരിട്ടി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തി ല്‍ ജനജാഗ്രതാ സദസ്സ് നടത്തി. റയീസ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് റയീസ് നാലകത്ത് അധ്യക്ഷത വഹിച്ചു. ടി യാക്കൂബ്, പി നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it