Flash News

പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം അപലപനീയം: അഹ്മദ് ബേഗ് നദ്‌വി

പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം അപലപനീയം: അഹ്മദ് ബേഗ് നദ്‌വി
X
തിരുവനന്തപുരം: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാനാ അഹ്മദ് ബേഗ് നദ്‌വി (ലഖ്‌നോ) പറഞ്ഞു. പൂന്തുറയില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സിലിന്റെ ത്രിദിന ദേശീയ ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായുള്ള പ്രതിനിധിസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദേശിക ആധിപത്യത്തിനെതിരേ സമരം ചെയ്തവരില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഒരു സമുദായം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. നിലവിലെ ഹിന്ദുത്വ ഭരണകൂടം മുസ്‌ലിംകള്‍ക്കെതിരേ കടുത്ത പൗരത്വനിഷേധമാണ് നടത്തുന്നത്.



ഈ അവസ്ഥയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു വേണ്ടി ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തുന്ന പോപുലര്‍ ഫ്രണ്ട് പോലുള്ള നവസാമൂഹിക പ്രസ്ഥാനങ്ങളെ നിരോധിക്കാന്‍ ശ്രമിക്കുന്നത് മുസ്‌ലിം നേതൃത്വവും മതേതര രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവ—മായി കാണണമെന്നും കൂട്ടായ സമര—ങ്ങള്‍ക്ക് തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ദേശീയ ഖജാഞ്ചി മൗലാനാ ഉസ്മാന്‍ ബേഗ് റഷാദി, വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് ബാഖവി, ജനറല്‍ സെക്രട്ടറി എ സി ഫൈസല്‍ മൗലവി, മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി, മൗലാനാ മുഹമ്മദ് ഖാലിദ് റഷാദി, മൗലാനാ അബ്ദുല്‍ ഗഫൂര്‍ മമ്പഈ, ഷാഹുല്‍ ഹമീദ് ബാഖവി സംസാരിച്ചു.
Next Story

RELATED STORIES

Share it