ernakulam local

പോപുലര്‍ഫ്രണ്ട് ഡേ:മൂവാറ്റുപുഴ ഒരുങ്ങി

മൂവാറ്റുപുഴ: ഫെബ്രവരി 17 ന് നടക്കുന്ന പോപുലര്‍ ഫ്രണ്ട്‌ഡേയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനായി മൂവാറ്റുപുഴ ഒരുങ്ങി. അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് മുൂവാറ്റുപുഴയുടെ വിപ്ലവ മണ്ണില്‍ പോപുലര്‍ ഫ്രണ്ട്‌കേഡറ്റുകള്‍ ചുവടുവയ്ക്കും. പോപുലര്‍ഫ്രണ്ടിന്റെ ജനശക്തി വിളിച്ചോതി പതിനായിരക്കണക്കിനുപേര്‍ പങ്കെടുക്കുന്ന പ്രകടനവും അന്നേ ദിവസം മൂവാറ്റുപുഴയില്‍ നടക്കും. പോപുലര്‍ഫ്രണ്ട്‌ഡേയോടനുബന്ധിച്ച് ഇതിനോടകം മൂവാറ്റുപുഴയുടെ പ്രദേശങ്ങളായ പെരുമറ്റം, പേഴയ്ക്കാപ്പിള്ളി, പുന്നമറ്റം, ടൗണ്‍, രണ്ടാര്‍കര എന്നിവിടങ്ങളില്‍ മതിലെഴുത്തുകള്‍, പോസ്റ്ററുകളും ഫ്‌ളെക്‌സുകളും നിരന്നുകഴിഞ്ഞു. ശ്രമദാനങ്ങള്‍, ഹോസ്പിറ്റലുകളില്‍ ഭക്ഷണവിതരണം, വിളംബര ജാഥകള്‍ തുടങ്ങിയ പരിപാടികള്‍ പോപുലര്‍ഫ്രണ്ട് ഡേയോടനുബന്ധിച്ച് നടന്നുവരുന്നു.  കോതമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടമ്പുഴയിലെ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്ക് സദ്യ ഒരുക്കി. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരുടെ പിന്മുറക്കാരോട് രാഷ്ട്രപിതാവിനെ വധിച്ചവര്‍ ദേശക്കൂറ് തെളിയിക്കാന്‍ ആവശ്യപ്പെടുന്ന കാലഘട്ടമാണിത്. രാജ്യത്തെ പൂര്‍ണമായും വര്‍ഗീയവല്‍കരിക്കാനുളള ശ്രമം നടത്തുന്ന സാഹചര്യത്തില്‍ അത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതരവിശ്വാസികള്‍ പോപുലര്‍ ഫ്രണ്ടിനൊപ്പം അണിനിരക്കണമെന്ന് കണ്‍വീനര്‍ കെ എ അഫ്‌സല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it