Kollam Local

പോക്‌സോ നിയമം: മാധ്യമ സെമിനാര്‍ നാളെ

കൊല്ലം:  കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമായ പോക്‌സോ സംബന്ധിച്ച മാധ്യമ സെമിനാര്‍ നാളെ കൊല്ലം ഷാ ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സാമൂഹിക നീതി വകുപ്പിന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പോക്‌സോ നിമയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമായി ഈ മേഖലയില്‍ മാധ്യമ ജാഗ്രത സജീവമാക്കുന്നതിന്  ലക്ഷ്യമിടുന്ന പരിപാടിയോടനുബന്ധിച്ച് ശിശുസൗഹൃദ അവാര്‍ഡ്ദാനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന പരിപടിയില്‍  സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മിഷനംഗം സി ജെ ആന്റണി ആമുഖ പ്രഭാഷണം നിര്‍വഹിക്കും. കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ശോഭാ കോശി വിഷയമവതരിപ്പിക്കും. പോക്‌സോ നിയമം  മാധ്യമ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്തും നിയമത്തിന്റെ നടത്തിപ്പിലെ വെല്ലുവിളികളെക്കുറിച്ച് ബാലാവകാശ കമ്മിഷന്‍ മുന്‍ രജിസ്ട്രാര്‍ എസ് എച്ച് ജയകേശനും പുനരധിവാസം, മാധ്യമ സമീപനം എന്നിവ സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ കെ സുബൈറും സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് പോക്‌സോ നിയമവും ബാലാവാകാശ സംരക്ഷണുവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനവും തുടര്‍ന്ന് ചര്‍ച്ചയും നടക്കും.ശിശു സൗഹൃദ പുരസ്‌കാര ദാനസമ്മേളനം 3.30ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ മോഡിഫിക്കേഷന്‍ ആന്റ് റിസര്‍ച്ച് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it