World

പോംപിയോ കടുത്ത വര്‍ഗീയവാദി; ഹസ്‌പെല്‍ പീഡന വിദഗ്ധ

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് പുതുതായി നിയമിച്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നവയാഥാസ്ഥിതികനും സിഐഎ ഡയറക്ടര്‍ ജിന ഹസ്‌പെല്‍ മൃഗീയ പീഡനങ്ങളുടെ ഉപജ്ഞാതാവും.
കടുത്ത മുസ്‌ലിംവിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്ന പോംപിയോ, ഇറാനെ ഐഎസ് സായുധ സംഘത്തിനു തുല്യമായാണ് കാണുന്നത്. ട്രംപിന്റെ അടുപ്പക്കാരനായ പോംപിയോ സ്‌റ്റേറ്റ് സെക്രട്ടറിയാവുന്നത് ഇറാന്‍ ആണവകരാറിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
സിഐഎ സെക്രട്ടറിയായി നിയമിക്കപ്പെട്ട ജിന ഹസ്‌പെല്‍ തീവ്രവാദവിരുദ്ധ’ നീക്കത്തിന്റെ പേരില്‍ യുഎസിന് പുറത്തുള്ള തടങ്കല്‍പാളയങ്ങളിലെ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കി പ്രസിദ്ധിയാര്‍ജിച്ച വനിതയാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം യുഎസ് ആദ്യമായി വിദേശ രാജ്യത്ത് സജ്ജീകരിച്ച തടങ്കല്‍പാളയത്തിന്റെ നടത്തിപ്പുചുമതല ജിന ഹസ്‌പെലിനായിരുന്നു. തായ്‌ലന്‍ഡിലെ തടങ്കല്‍പാളയത്തില്‍ അല്‍ഖാഇദ നേതാവെന്നു സംശയിക്കുന്ന അബൂ സുബൈദയെ ഹസ്‌പെലിന്റെ നേതൃത്വത്തില്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയിരുന്നു.
പല അനധികൃത തടങ്കല്‍പാളയങ്ങളിലും നടന്ന ക്രൂരമായ പീഡനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതിലും ഇവര്‍ പ്രധാന പങ്കുവഹിച്ചു. ഹസ്‌പെലിന്റെ നിയമനത്തിതിനെതിരേ ഡമോക്രാറ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഹസ്‌പെലിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നു ജര്‍മനിയോട് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് ആവശ്യപ്പെട്ടിരുന്നു.
കാബിനറ്റിനെ തന്റെ  സ്വാധീന വയത്തിലാക്കാനാണ് ട്രംപിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ്  തന്റെ നിലപാടുകള്‍ക്ക് എതിരുനില്‍ക്കുന്ന ടില്ലേഴ്‌സനെ സ്റ്റേറ്റ് സെക്രട്ടറി  സ്ഥാനത്തു നിന്നു നീക്കിയത്
Next Story

RELATED STORIES

Share it