Kottayam Local

പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ ലിഫ്റ്റ് നിര്‍മാണം അവസാന ഘട്ടത്തില്‍

പൊന്‍കുന്നം: പൊന്‍കുന്നം മിനി സിവില്‍ സ്‌റ്റേഷന് ശാപമോക്ഷമാവുന്നു. ലിഫ്റ്റിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ ആരംഭിക്കും. മിനി സിവില്‍ സ്‌റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ മിനി സിവില്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു.
ലിഫ്റ്റ് നിര്‍മാണത്തിന്റെ ചുമതലയേറ്റിരുന്ന മള്‍ട്ടി നാഷനല്‍ കമ്പനിയായിരുന്നു .കഴിഞ്ഞ നവംബറിര്‍ ലിഫ്റ്റ് നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും നിര്‍മാണ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് നിര്‍മാണം നിലച്ചിരുന്നു. മുമ്പു ചെയ്ത ജോലികളുടെ കുടശികയുള്ളതിനാല്‍ ലിഫ്റ്റ് നിര്‍മിക്കില്ലെന്നു അറിയിച്ചിരുന്നു. ഇതോടെ മന്ത്രിസഭാതലത്തിലും ഉന്നത ഉദ്യോഗസ്ഥതലത്തിലും കമ്പനിയുടെ കുടിശിക തീര്‍ത്തു നല്‍കുന്നതിന് തീരുമാനിക്കുകയും കഴിഞ്ഞയിട കുടിശിക തീര്‍ക്കുകയും ചെയ്തതോടെയാണ് ലിഫ്റ്റ് എത്തിയത്.നിലവില്‍ ലിഫ്റ്റിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. നിര്‍മാണം പൂര്‍ത്തിയായ ശേഷം  ഒരാഴ്ചയോളം ട്രയല്‍ റണ്‍ നടത്തും. ലിഫ്റ്റ്,ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നിവയ്ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടേഴ്‌സിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ്. ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ത്രീ ഫേസ് വൈദ്യുതി കണക്ഷന്‍ ലഭിക്കാനുണ്ട്. താല്‍ക്കാലിക കണക്ഷനെടുത്താവും ട്രയല്‍ റണ്‍ നടത്തുക.
ഒന്നര മാസത്തിനുള്ള  ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു..ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ജോലികളും പൂര്‍ത്തിയാവും.
സര്‍ക്കാര്‍ ഓഫിസുകള്‍ സജ്ജീകരിക്കുന്ന ജോലികളും സിവില്‍ സ്‌റ്റേഷനില്‍ നടന്നു വരികയാണ്. ലിഫ്റ്റ് ഘടിപ്പിച്ചു റണ്‍ ചെയ്തു ഗുണനിലവാര പരിശോധന കഴിഞ്ഞു. ഒരു വര്‍ഷത്തിനു ശേഷമേ കരാര്‍ തുക നല്‍കുകയുള്ളു.24 ലക്ഷം രൂപയ്ക്കാണ് ലിഫ്റ്റ് നിര്‍മാണത്തിന്റെ കരാര്‍ കമ്പനി ഏറ്റെടുത്തത്.
Next Story

RELATED STORIES

Share it