malappuram local

പൊന്നാനി: മാലിന്യം തള്ളുന്നവരെ പിടികൂടി പിഴയടപ്പിച്ചു

പൊന്നാനി: പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡുമായി പൊന്നാനി നഗരസഭ. സ്‌ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാലിന്യം തള്ളുന്നവരെ പിടികൂടി പിഴയടപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ പൊന്നാനി ഹാര്‍ബര്‍ പ്രദേശത്തുവച്ച് രണ്ടുപേരെയാണ്് മാലിന്യം കയറ്റി വന്ന വാഹനം സഹിതം പിടികൂടിയത്. വാഹനത്തിന് അയ്യായിരം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡ് പ്രവര്‍ത്തിച്ചു വരികയാണ്.
സ്‌ക്വാഡ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജമായി തുടരുമെന്നും മാലിന്യം പൊതുയിടങ്ങളില്‍ നിക്ഷേപിക്കുന്നവരുടെ പേരില്‍ പ്രോസിക്യൂഷന്‍, ഫൈന്‍  നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി വി സി അരുണ്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍  പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സാജിദ്‌മോന്‍, അബ്ദുള്‍ ജലീല്‍ സ്‌ക്വാഡിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it