malappuram local

പൊന്നാനി നഗരസഭാ കൗണ്‍സില്‍ ഓണ്‍ലൈനിലേക്ക്‌

പൊന്നാനി: പൊന്നാനി നഗരസഭ കൗണ്‍സില്‍ നടപടികള്‍ ഓണ്‍ലൈനായി. നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗം നടന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ മീറ്റിങ്ങുകള്‍ മാനേജ്‌മെന്റ് ഓണ്‍ലൈന്‍ കംപ്യൂട്ടറിലാക്കുന്നതിന്റെ ഭാഗമായാണ് പൊന്നാനി നഗരസഭ കൗണ്‍സില്‍ നടപടികള്‍ ഓണ്‍ലൈനിലാക്കിയത്. ഓണ്‍ലൈന്‍ നടപടികളുടെ ഭാഗമായുള്ള ആദ്യ കൗണ്‍സില്‍ യോഗം നഗരസഭ കാര്യാലയത്തില്‍ നടന്നു.
ഒരാഴ്ച മുമ്പ് തന്നെ കൗ ണ്‍സിലിന്റെ അജണ്ട ഉള്‍പ്പെടെ കര്‍മ സോഫ്റ്റ് വെയര്‍ വഴി പ്രസിദ്ധീകരിക്കുകയും, അംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ചെടുത്ത കര്‍മ്മ സോഫ്റ്റ്‌വെയര്‍ നഗരസഭയില്‍ സ്ഥാപിച്ചിരുന്നു.
കമ്മിറ്റി യോഗത്തിന്റെ നോട്ടീസ്, അജണ്ട, ഹാജര്‍, ചര്‍ച്ചകള്‍, തീരുമാനങ്ങള്‍ ഇവയെല്ലാം ഇനി കംപ്യൂട്ടറിലാകും. 72 മണിക്കൂറിനു ശേഷം വിപുലീകരിച്ച മിനുറ്റ്‌സ് എല്ലാ സെക്ഷനുകളിലും തദ്ദേശഭരണസ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലുമെത്തും. കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ നേരത്തെ നല്‍കണം. അജണ്ടകള്‍ മൂന്നു ദിവസം മുന്നെ ഓണ്‍ലൈനില്‍ ലഭിക്കും. കൗണ്‍സിലില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ മുന്‍കൂട്ടി നല്‍കണം.നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തിന്റെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും കൗണ്‍സില്‍ യോഗത്തില്‍ വെച്ച് നല്‍കി.
കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകാന്‍ സൗകര്യമൊരുക്കും കൗണ്‍സിലില്‍ ആദ്യ അജണ്ടയായി ഓണ്‍ലൈന്‍ നടപടികളെക്കുറിച്ച് ചെയര്‍മാന്‍ വിശദീകരിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.മുനിസിപ്പല്‍ ചട്ടപ്രകാരമാണ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞതോടെ, ചട്ട വിരുദ്ധമായാണ് നഗരസഭ പല തീരുമാനങ്ങളും കൈകൊള്ളുന്നതെന്ന് പ്രതിപക്ഷാംഗം ഉണ്ണികൃഷ്ണന്‍ പൊന്നാനി പറഞ്ഞു. ആണ്‍ഡ്രോയിഡ് ഫോണ്‍ പോലും, ഉപയോഗിക്കാത്ത പല കൗണ്‍സിലര്‍മാരുമുള്ള കൗണ്‍സിലില്‍ കര്‍മ സോഫ്റ്റ് വെയര്‍ പരാജയമാകുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഇതോടെ ഭരണപക്ഷവും, പ്രതിപക്ഷവും തമ്മില്‍ ഏറെ നേരം വാക്കേറ്റവും ഉടലെടുത്തു. എന്നാല്‍ കൗണ്‍സില്‍ നടപടികള്‍ സുതാര്യമാക്കുന്നതിനായാണു പുതിയ സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി പറഞ്ഞു.

Next Story

RELATED STORIES

Share it