malappuram local

പൊന്നാനി കോളിനും കുഞ്ഞുണ്ണിയേട്ടനും മികവിന്റെ അംഗീകാരം

ചങ്ങരംകുളം: കൃഷി ജീവിത ചര്യയാക്കിയ കുഞ്ഞുണ്ണിയേട്ടന് വൈകിയെത്തിയ അംഗീകാരമാണ് കൃഷി വകുപ്പിന്റെമികച്ച കര്‍ഷനുള്ള കര്‍ഷക അവാര്‍ഡ്.ഒപ്പം പൊന്നാനി കോളിനും. ബാല്യവും കൗമാരവും യൗവനവും പിന്നിട്ടു മധ്യ വയസ്സും കഴിഞ്ഞ ഈ കര്‍ഷകന്റെ കൃഷിജീവിതം പുതിയ തലമുറയ്ക്ക് പാഠ പുസ്തകമാണ്.
പൊന്നാനി കോളിലെ ഒട്ടു മിക്ക കോള്‍ പാടങ്ങളിലും നെല്‍ക്കൃഷിയിറക്കി പരിചയ സമ്പത്തുള്ള നന്നംമുക്ക് പഞ്ചായത്തിലെ നരണിപ്പുഴ ഗ്രാമത്തിലെ എം എസ് കുഞ്ഞുണ്ണി.എന്ന നാട്ടുകാരുടെ സ്വന്തം എം എസ് പരീക്ഷണം എന്ന നിലക്കാണ് അടുത്തിടെ കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളില്‍ പച്ചക്കറി വിളയിക്കാന്‍ തുടങ്ങിയത്. കുടുംബശ്രീ പ്രവര്‍ത്തകരും. മറുനാടന്‍ തൊഴിലാളികളും അടങ്ങുന്ന കൂട്ടായ്മ നരണിപ്പുഴയിലെ വിവിധ കോള്‍ പാടങ്ങളിലും ഒഴിഞ്ഞ തരിശു പറമ്പുകളിലും വിവിധയിനം പച്ചക്കറികള്‍ വിളയിക്കാനൊരുങ്ങുകയായിരുന്നു. പൂര്‍ണമായും ജൈവ രീതിയില്‍ പിന്തുടര്‍ന്ന കൃഷി വലിയ വിജയമായിരുന്നു സമ്മാനിച്ചത്. ഇവര്‍ വിളയിച്ച മത്തനും കുമ്പളവും പയറും വെള്ളരി യുമൊക്കെ തേടി അയല്‍ പ്രദേശങ്ങളില്‍ നിന്നും ആവശ്യക്കാരെത്തിയിരുന്നു.കൂടിയ വില നല്‍കി പോലും ഇവരുടെ വിളവ് തോട്ടത്തില്‍ നിന്നു തന്നെ വിപണി തേടിയിരുന്നു.
ഇവരുടെ ഈ കൃഷി തോട്ടമാണ് കൃഷി വികസന വകുപ്പിന്റെ ശ്രദ്ധയാകര്ഷിച്ചതും അവാര്‍ഡ് നേട്ടത്തിലേക്ക് കുഞ്ഞുണ്ണിയേട്ടനെ എത്തിച്ചതും. തരിശു കിടന്നിരുന്ന പല കോള്‍ പടവുകളും കൃഷിയിറക്കാന്‍ നേതൃത്വം നല്‍കിയ കുഞ്ഞുണ്ണിയേട്ടന്‍ മികച്ച ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. ഒരു സമയത്തു അന്യ സംസ്ഥാന തൊഴിലാളികള്‍ കയ്യേറിയ നെല്ല് കൃഷിയിടം പ്രാദേശിക കൃഷിപ്പണിക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തിയിരുന്നു.
ഈ സമയത്തു കൂടുതല്‍ കൂലി വരുമെന്നറിഞ്ഞിട്ടും തദ്ദേശീയരായ തൊഴിലാളികളെ തൊഴില്‍ നല്‍കി സംരക്ഷിക്കാന്‍ കുഞ്ഞുണ്ണിയേട്ടന്‍ രംഗത്തിറങ്ങിയിരുന്നു  നെല്‍കൃഷി ലാഭകരമല്ലാതിരുന്ന കാലത്തും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാവാതിരിക്കാന്‍ എല്ലാ സീസണിലും കൃഷിയിറക്കുമായിരുന്നു.
മക്കളുടെ വിദേശ വരുമാന മാര്‍ഗം ജീവിത നിലവാരത്തില്‍ വരുത്തിയ  മാറ്റം കൃഷിയോടുള്ള സമീപനത്തില്‍ കുഞ്ഞുണ്ണിയേട്ടനെ മാറ്റിയില്ല.ഭാര്യ കാഞ്ചനയും മക്കളായ ലാലും, ലൈജുവും,ശോഭയും ദീപയും അച്ഛന് പിന്തുണയുമായി കൂടെത്തന്നെയുണ്ട്. പുതിയ തലമുറയ്ക്ക് കൃഷിയറിവുകള്‍ പങ്കുവച്ചും തന്റെ തന്റെ കൃഷിയിടത്തിലെ പുതിയ വിളവൊരുക്കുന്നതിനെ കുറിച്ചും, മാത്രം പറഞ്ഞ്  അവാര്‍ഡിന്റെ ബഹളങ്ങളില്‍ മുങ്ങിപ്പോകാതെ കുഞ്ഞുണ്ണിയേട്ടന്‍ ഈ കൃഷിടത്തില്‍ തന്നെയുണ്ട്.
Next Story

RELATED STORIES

Share it