palakkad local

പൊതു വിദ്യാഭ്യാസ രംഗത്ത് ജില്ലാപഞ്ചായത്തിന്റെ ഇടപെടല്‍ പ്രശംസനീയം : എം ബി രാജേഷ് എംപി



പാലക്കാട്: ഹരിശ്രീ , വിജയശ്രീ പദ്ധതികളിലൂടെയുളള ജില്ലാ പഞ്ചായത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഇടപെടല്‍ പ്രശംസനീയവും ഫലപ്രദവുമാണെന്ന്് എം ബി രാജേഷ് എംപി . ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അട്ടപ്പാടിയിലുള്‍പ്പെടെയുളള ചിലമേഖലയില്‍ പൊതുവിദ്യാഭ്യാസ രംഗം മങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം മേഖലയില്‍ കൂടി ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് എം.പി സൂചിപ്പിച്ചു.അഞ്ച് കോടിയുളള എംപി ഫണ്ട് തുക ചെലവഴിക്കുന്നതില്‍ പൊതുവിദ്യാഭ്യാസ രംഗം ഊന്നിയുളള പ്രവര്‍ത്തനങ്ങ ള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സ്‌കൂളുകളിലെ 20 ക്ലാസ് മുറികള്‍ കൂടി സ്മാര്‍ട്ട് ആക്കിയിട്ടുണ്ട്. ഉദ്ഘാടനം ഉടന്‍ നടത്തും. അടുത്ത ജനുവരിയില്‍ 20 ക്ലാസ് മുറികള്‍ കൂടി സ്മാര്‍ട്ട് ആക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുളള തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്വം പ്രതീക്ഷിക്കുന്നതായും എംപി വ്യക്തമാക്കി.  ആസ്തി വികസനത്തില്‍ ഊന്നി തൊഴിലുറപ്പ് പദ്ധതി  പ്രയോജനപ്പെടുത്തിക്കൊണ്ടുളള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. റോഡ് നിര്‍മാണം, ജലസ്രോതസ്സുകളുടെ നിര്‍മാണം, സംരക്ഷണം, റീചാര്‍ജ്ജിങ് തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കാം. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച്് ജൂണ്‍ ഒന്നു മുതല്‍ ഒരു ഡസന്‍ കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ‘ പുനര്‍ജ്ജനി’ എന്ന ഈ പദ്ധതിയുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തൊഴിലുറപ്പ് പദ്ധതിയും സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയില്‍ കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്  എം ബി രാജേഷ് എംപിക്ക് ന ല്‍കി പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it