പൊതുവിദ്യാലയങ്ങളില്‍ 1.85 ലക്ഷം കുട്ടികളുടെ വര്‍ധന

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 1.85 ലക്ഷം വിദ്യാര്‍ഥികളുടെ വര്‍ധന. സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന- 6.3 ശതമാനം. എയ്ഡഡ് സ്‌കൂളുകളില്‍ 5.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33,052 (എട്ടു ശതമാനം) വിദ്യാര്‍ഥികള്‍ കുറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കിയപ്പോള്‍ ഭൗതിക, അക്കാദമിക നിലവാരം മെച്ചപ്പെട്ടതോടെ പൊതുവിദ്യാലയങ്ങളിലുണ്ടായ മികവ് പുതുതായെത്തുന്ന കുട്ടികളുടെ എണ്ണത്തിലും പ്രതിഫലിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ 3.3 ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായെത്തി.
ഈ വര്‍ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 71,257ഉം എയ്ഡഡ് സ്‌കൂളുകളില്‍ 1,13,398 ഉം വിദ്യാര്‍ഥികള്‍ പുതുതായെത്തി. ഒന്നാം ക്ലാസില്‍ മാത്രം 10,083 വിദ്യാര്‍ഥികള്‍ പുതുതായെത്തി. ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ നവാഗതരെത്തിയത് മലപ്പുറത്താണ്- 4978 കുട്ടികള്‍. 25 വര്‍ഷത്തിനു ശേഷം ആദ്യമായാണ് കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.
Next Story

RELATED STORIES

Share it