ernakulam local

പൊതുമരാമത്ത് മന്ത്രിയെ കുഴിയെണ്ണാന്‍ ക്ഷണിച്ചു

പറവൂര്‍: നിത്യേന കണ്ടെയ്‌നര്‍ ലോറികളടക്കം ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോവുന്ന ദേശീയപാത 17 ലെ പറവൂര്‍ മൂത്തകുന്നം റോഡിലെ കുഴിയെണ്ണാന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എത്തണമെന്ന് മുസ്‌ലിം ലീഗ്.
ഈ ആവശ്യമുന്നയിച്ച് മന്ത്രിക്ക് ലീഗ് പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി കെ കെ അബ്ദുല്ല നിവേദനം അയച്ചു. റോഡ് താറുമാറായിട്ട് നാളുകളേറെയായി. പലവട്ടം വിവിധ സംഘടനകള്‍ പരാതിപ്പെട്ടു.
കുറേനാള്‍ മുന്‍പ് ചില കുഴി അടക്കല്‍ ചടങ്ങ് നടന്നു. അതെല്ലാം കനത്ത മഴയില്‍ ഇളകിപ്പോയി.
ഇപ്പോള്‍ ചിറ്റാറ്റുകര കവല, പട്ടണം കവല, മുനമ്പം കവല, തുരുത്തിപ്പുറം, ലേബര്‍ ജങ്ഷന്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. ഇതുമൂലം വാഹനങ്ങള്‍ ഇഴഞ്ഞാണ് പോവുന്നത്.
ദീര്‍ഘനേരമുള്ള ഗതാഗത കുരുക്കാണ് ഇതിന്റെ ഫലമായി സംഭവിക്കുന്നത്. കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം അപരിചിതരായ വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
ഈയിടെ ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ യാത്ര ചെയ്ത മന്ത്രി 2200 കുഴികള്‍ എണ്ണി ബോധ്യപ്പെടുകയും യഥാസമയം അറ്റകുറ്റപണികള്‍ ചെയ്യാതിരുന്നതിന് കെഎസ്ടിപി പൊന്‍കുന്നം ഡിവിഷന്‍ എക്‌സി.എന്‍ജിനീയറെ സസ്‌പെന്റ്് ചെയ്‌തെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയെ റോഡ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതെന്നു അബ്ദുല്ല പറഞ്ഞു.
Next Story

RELATED STORIES

Share it