kasaragod local

പൊതുപ്രവര്‍ത്തകരെ അടിച്ചൊതുക്കാമെന്നത് പോലിസിന്റെ വ്യാമോഹം: എസ്ഡിപിഐ

കാസര്‍കോട്: ഭരണക്കാരുടേയും ചില പ്രസ്ഥാനക്കാരുടേയും അച്ചാരം പറ്റി പൊതുപ്രവര്‍ത്തകരേ അടിച്ചൊതുക്കി നാട്ടില്‍ പോലിസ് രാജ് നടപ്പാക്കാമെന്നത് കാസര്‍കോട്ടെ പോലിസിന്റെ വ്യാമോഹം മാത്രമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു.
ഹര്‍ത്താലിനെ മറയാക്കി മുന്‍വൈരാഗ്യം വച്ചാണ് കാസര്‍കോട് എസ്‌ഐയും ചില പോലിസുകാരും പെരുമാറിയത്. അകാരണമായി പോലിസ് പ്രവര്‍ത്തകരെ സ്‌റ്റേഷനില്‍ കൊണ്ടു പോയതിനെ അന്വേഷിക്കാന്‍ ചെന്ന എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റിനേയും പ്രവര്‍ത്തകരേയും സ്‌റ്റേഷനിലിട്ട് മാരകമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് പോലിസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ നികുതി പണം കൊണ്ട് കുടുംബ പോറ്റുന്ന പോലിസ്, നീതി തേടി സ്‌റ്റേഷനിലെത്തുന്ന പൊതുപ്രവര്‍ത്തകരേ മര്‍ദ്ദിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും നീതി നടപ്പിലാക്കലാണ് പോലിസ് ചെയ്യേണ്ടതെന്നും ലോക്കപ്പ് മരണങ്ങളും മുന്നാം മുറയും പിണറായി പോലിസിന്റെ മുഖമുദ്രയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മാര്‍ച്ചിന് എന്‍ യു അബ്ദുല്‍ സലാം, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, സക്കരിയ ഉളിയത്തടുക്ക, അഷ്‌റഫ് കോളിയടുക്ക, ഫൈസല്‍ കോളിയടുക്ക, മുഹമ്മദ് കരിമ്പളം, സമീര്‍ തളങ്കര നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it