Alappuzha local

പൊതുപണിമുടക്ക് വിജയിപ്പിക്കണം: എസ് ഡി ടി യു

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 2 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുവാന്‍ മുഴുവന്‍ തൊഴിലാളികളും സഹകരിക്കണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ ആലപ്പുഴ ജില്ലാ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
രാജ്യത്ത് തൊഴിലാളികളും, കര്‍ഷകരും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളെ യഥേഷ്ടം പിരിച്ചു വിടുവാന്‍ മുതലാളിമാര്‍ക്ക് അവസരം നല്‍കിയും, സ്ഥിരം തൊഴില്‍ വ്യവസ്ഥയെ ഇല്ലാതാക്കിയും 1948 ഇന്‍ഡസ്ട്രിയന്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിങ് ഓഡറുമായി ബന്ധപ്പെട്ട ഭേദഗതി പാര്‍ലമെന്റില്‍ പോലും ചര്‍ച്ചക്ക് വെക്കാതെ കേന്ദ്ര തൊഴില്‍ വകുപ്പ് കാര്യാലയം സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയ ഓര്‍ഡിനന്‍സ് തൊഴിലാളി വര്‍ഗ്ഗത്തെ മാത്രമല്ല രാജ്യത്തിന് തന്നെ കനത്ത ആഘാതമാണ് ഏല്‍പ്പിക്കുക.
എല്ലാ തൊഴിലാളി സംഘടനകളുടെയും ഐക്യം അനിവാര്യമായ സാഹചര്യത്തില്‍ പൊതുപണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ബിഎംഎസ് തീരുമാനം വഞ്ചനാപരമാണ്. പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സഹകരിക്കുവാനും, രംഗത്തിറങ്ങുവാനും യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് നാസര്‍ പുറക്കാട് അദ്ധ്യക്ഷത വഹിച്ചു. നജീം മുല്ലാത്ത്, നവാസ് കായംകുളം, ഷാനവാസ് മാന്നാര്‍, മധു ശ്രീധര്‍,സുലൈമാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it