പെരുമ്പിലാവ് അപകടം : മരണം നാലായി
BY fousiya sidheek28 May 2017 4:34 AM GMT
fousiya sidheek28 May 2017 4:34 AM GMT
പെരുമ്പിലാവ്: പെരുമ്പിലാവിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇന്നോവ കാര്‍ ഓടിച്ചിരുന്ന എടപ്പാള്‍ ചങ്ങരംകുളം വട്ടംകുളം മേഴത്തൂര്‍ വീട്ടില്‍ രാജേഷ്(28) ആണ് മരിച്ചത്. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്കു സമീപം ഇന്നോവ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാജേഷ് ഇന്നലെ രാവിലെയാണു മരിച്ചത്. രാജേഷിന്റെ ഭാര്യ വിജിത, മുത്തശ്ശി കമലം, ബന്ധുവായ ചമ്രവട്ടം സ്വദേശി രാജ്-വിനീത ദമ്പതികളുടെ മകന്‍ നിധിന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ എടപ്പാള്‍ സ്വദേശികളായ ജയന്തി സന്തോഷ്, രാധിക രാജന്‍, രേഷ്മ എന്നിവര്‍ അശ്വനി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു
Next Story
RELATED STORIES
കിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMT