പെരുമാറ്റച്ചട്ടം: തെലങ്കാനയില്‍ സാരി വിതരണം തടഞ്ഞു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ 90 ലക്ഷം സാരികള്‍ വിതരണം ചെയ്യാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.
ബതുക്കാമ്മ ആഘോഷത്തോടനുബന്ധിച്ച് 80 തരത്തിലുള്ള 90 ലക്ഷം സാരികള്‍ സംസ്ഥാനത്ത് വിതരണം ചെയ്യുമെന്ന് ഐടി മന്ത്രി കെ താരക രാമറാവു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ബതുക്കാമ്മ ആഘോഷത്തിന് സാരികള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി സര്‍ക്കാരിനു നല്‍കിയിട്ടില്ലെന്ന് കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സാരികള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് ഇടക്കാല സര്‍ക്കാരിനെ തടയണമെന്ന് കോണ്‍ഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പാര്‍ട്ടി ആരോപിച്ചത്.
Next Story

RELATED STORIES

Share it