Kottayam Local

പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കടുവാ സെന്‍സസ് ആരംഭിച്ചു

കുമളി: രാജ്യവ്യാപകമായി നടക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായി പെരിയാര്‍ കടുവാ സങ്കേതത്തിലും കടുവാ സെന്‍സസ് ആരംഭിച്ചു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും സംയുക്തമായാണ് കണക്കെടുപ്പിന് നടത്തുന്നത്. നാലു വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. സംസ്ഥാന വ്യാപകമായി നടത്തുന്ന കടുവകളുടെ കണക്കെടുപ്പിന്റെ ഭാഗമായാണ് തേക്കടിയിലും സെന്‍സസ് ആരംഭിച്ചത്. പെരിയാര്‍ സങ്കേതത്തെ 58 ബ്ലോക്കുകളായി തിരിച്ചാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുക. കടുവക്ക് പുറമെ മറ്റ് മൃഗങ്ങളെ വേട്ടയാടി ജീവിക്കുന്ന മാംസഭുക്കുകളെ കുറിച്ചും പഠനം നടത്തും. ഇന്നലെ ആരംഭിച്ച കണക്കെടുപ്പ് ഒന്‍പതിന് പൂര്‍ത്തിയാകും. ക്യാമറ ട്രാപ്പ് ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുക. ജീവികളുടെ കാഷ്ടം ഇവയുടെ ആവാസ വ്യവസ്ഥ, കാല്‍പ്പാടുകള്‍, ഭക്ഷിച്ച് ഇരകളുടെ അവശിഷ്ടം എന്നിവയും പഠനത്തിനു വിധേയമാക്കും.
Next Story

RELATED STORIES

Share it