Flash News

പെയിന്റടി വിവാദം: ബെഹ്‌റയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ



തിരുവനന്തപുരം: പോലിസ് സ്‌റ്റേഷനുകളില്‍ പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ഉത്തരവ് സംബന്ധിച്ച വിവാദത്തില്‍ മുന്‍ പോലിസ് മേധാവിയും ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ബെഹ്‌റ നിര്‍ദേശിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നിറങ്ങള്‍ തിരിച്ചറിയാന്‍ കമ്പനിയുടെ പേരും കളര്‍കോഡും വേണമെന്നു നിര്‍ദേശിക്കുകയാണ് ബെഹ്‌റ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it