Environment

പൂവാര്‍ തീരത്ത് പുതിയ ഇനം ചങ്കന്‍ ഓന്ത് !

പൂവാര്‍ തീരത്ത് പുതിയ ഇനം ചങ്കന്‍ ഓന്ത് !
X


ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി :തിരുവനന്തപുരത്തിനടുത്തുള്ള പൂവാര്‍ തീരപ്രദേശത്ത് പുതിയ ഇനം ഓന്തിനെ കണ്ടെത്തി.
ഡോ. കലേഷ് സദാശിവന്‍, എം ബി രമേശ് ,മുഹമ്മദ് ജാഫര്‍ പാലോട്ട് ,മയുരേഷ് അംബേക്കര്‍ ,സീഷന്‍ എ മിര്‍സ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ചങ്കനോന്ത് വര്‍ഗത്തില്‍പ്പെട്ട ഓന്തിനെ കണ്ടെത്തിയത്.
ഫാന്‍ ത്രോട്ടഡ് ലിസാര്‍ഡ് ഇനത്തില്‍പ്പെട്ടതാണ് പുതുതായി കണ്ടെത്തിയ ഓന്ത്.
1829 ല്‍ തെക്കേ ഇന്ത്യയിലെ തീരപ്രദേശങ്ങളില്‍ ഈ ജനുസില്‍ പെട്ട ജീവികളെ കണ്ടെത്തിയിരുന്നു .അതിനോട് സാമ്യമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനവും. ഓന്തിന്റെ കഴുത്ത് വളരെയധികം നിറങ്ങള്‍ ചേര്‍ന്നതാണ്.അതുകൊണ്ടാണ് ഇത്തരം ഓന്തുകള്‍ക്ക് ചങ്കനോന്ത് എന്ന പേര് ലഭിച്ചതുതന്നെ. നിരവധി ഓന്തുകളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയത്  നിലവിലുള്ളവയില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണമാണ് പുതിയ വിഭാഗം ഓന്തിനെ  കണ്ടെത്താന്‍ സഹായിച്ചത്. മൂന്നു നിരകളിലായി 24 കുടുംബങ്ങളില്‍ 173 സ്പീഷിസ് ഉരഗങ്ങളെയാണ് കേരളത്തില്‍ നിന്നും ഇതുവരെ  കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തിലെ തദ്ദേശവാസികളായ 10 എണ്ണം ഉള്‍പ്പെടെ 87 എണ്ണം പശ്ചിമഘട്ട തദ്ദേശവാസികളാണ്.
Next Story

RELATED STORIES

Share it