ernakulam local

പുസ്തകം പൊതിയുന്നത് ഒരു കലയാക്കി ലാലു പെരുമായന്‍

കാലടി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ പൊതിഞ്ഞു നല്‍കി ലാലു ശ്രദ്ധേയനാവുന്നു. കാലടിയില്‍ സ്വന്തമായി സ്റ്റുഡിയോ നടത്തുന്ന  തിനിടെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വാങ്ങി പൊതിഞ്ഞു നല്‍കുന്നത്  ഫോട്ടോയെടുപ്പ് പോലെ ഒരു കലയാക്കുകയാണ് ഇദ്ദേഹം.
നാലുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ലാലുവിനെ തേടി ഇവിടെ എത്തുന്നത്. പുസ്തകം പൊതിയുന്നത് ഒരു രസത്തിന് തുടങ്ങിയെങ്കിലും  ഇപ്പോള്‍ നിരവധി വിദ്യാര്‍ഥികളുടെ പുസ്തകങ്ങളാണ് പൊതിഞ്ഞു നല്‍കുന്നതിനായി ഇവിടെ ഏല്‍പ്പിച്ചിട്ടുള്ളത്.
സ്റ്റുഡിയോയുമായി ബന്ധപ്പെട്ട നിരവധി ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും  ഇടവേളകളിലും രാത്രിയിലുമാണ് പുസ്തകം പൊതിയുന്നതിനായി സമയം കണ്ടെത്തുന്നത്. വിദ്യാര്‍ഥികളുടെ ഇഷ്ടാനുസരണം  വര്‍ണക്കടലാസുകളിലും ബ്രൗണ്‍ പേപ്പറിലും മറ്റുമാണ് പുസ്തകങ്ങള്‍ പൊതിഞ്ഞു നല്‍കുന്നത്.
വളരെ ചെറിയ ഒരു പ്രതിഫലം വാങ്ങി മുഴുവന്‍ പുസ്തകങ്ങളും പൊതിഞ്ഞ് തിരികെ നല്‍കുന്നതാണ് ലാലുവിന്റെ രീതി. സ്‌കൂളിലെ പാഠപുസ്തകങ്ങള്‍ മാത്രമല്ല, മദ്്‌റസാ പഠനത്തിനും മറ്റ് അറബി പഠനങ്ങള്‍ക്കും ഉപയോഗിക്കുന്ന പുസ്തകങ്ങളും  ഇവിടെ പൊതിയുവാന്‍ എത്തുന്നു എന്നത് ശ്രദ്ധേയമാണ്.
പുതിയ അധ്യയന വര്‍ഷാരംഭത്തിരക്ക് കണക്കിലെടുത്ത് സ്റ്റുഡിയോ ജോലികള്‍ക്കായി ഒരു സഹായിയെകൂടി നിയമിച്ചിരിക്കുകയാണ് ലാലു.
Next Story

RELATED STORIES

Share it