World

പുസി റയറ്റ് പ്രവര്‍ത്തകര്‍ക്ക് 15 ദിവസം തടവ്; മൂന്നു വര്‍ഷം വിലക്ക്‌

മോസ്‌കോ: ലോകകപ്പ് ഫൈനല്‍ മല്‍സരം നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച നാലു പുസി റയറ്റ് പ്രവര്‍ത്തകര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് കായിക മല്‍സരങ്ങള്‍ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. 15 ദിവസം ജയില്‍ശിക്ഷയും അനുഭവിക്കണം. മോസ്‌കോ കോടതിയാണ് ഇവര്‍ക്കെതിരേ ശിക്ഷവിധിച്ചത്. കാണികള്‍ക്കുള്ള നിയമം ലംഘിച്ചു എന്ന വകുപ്പോടെ ഇവര്‍ക്കെതിരേ പരമാവധി ശിക്ഷയാണ് കോടതി വിധിച്ചത്.
ഫൈനല്‍ മല്‍സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് റഷ്യന്‍ പോലിസ് യൂനിഫോമില്‍ ഗാലറി ചാടിക്കടന്നു പുസി റയറ്റ് അംഗങ്ങള്‍ മൈതാനത്തേക്ക് കടന്നത്.  പുസി റയറ്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇവര്‍ തന്നെയാണ് തങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ശിക്ഷ ലഭിച്ച വാര്‍ത്ത പുറത്തുവിട്ടത്.
പുസി റയറ്റിനെതിരേ നടപടിയെടുത്ത റഷ്യന്‍ നീക്കത്തിനെതിരേ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി അപലപിച്ചു.
Next Story

RELATED STORIES

Share it