palakkad local

പുഴയ്ക്കു കുറുകെയുള്ള പാലം യാഥാര്‍ഥ്യമായില്ല

കല്ലടിക്കോട്: ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതിയായ മീന്‍വല്ലം പദ്ധതി നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പുഴയ്ക്കു കുറുകെയുള്ള നടപ്പാലം യാഥാര്‍ഥ്യമായില്ല. നാലാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ മീന്‍വല്ലം ജലവൈദ്യുതപദ്ധതിയില്‍ നിന്നുള്ള ഉല്‍പാദനത്തില്‍നിന്നുള്ള വരുമാനത്തിലും വര്‍ധനവുണ്ട്. പദ്ധതി കമ്മീഷന്‍ ചെയ്തപ്പോള്‍ ഒരു തദ്ദേശ സ്ഥാപനം നടപ്പിലാക്കുന്ന രാജ്യത്തെതന്നെ പ്രഥമ ചെറുകിട വൈദ്യുതപദ്ധതിയെന്ന ബഹുമതിയും നേടിയിരുന്നു. മൂന്ന് മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ വഴി ഒരു ലക്ഷം യൂനിറ്റ് വൈദ്യുതയാണ് ഇവിടെനിന്നും പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആദ്യവര്‍ഷം തന്നെ പദ്ധതിയില്‍ നിന്നും മൂന്നുകോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. കാലവര്‍ഷം ശക്തമാവുന്ന ജൂണ്‍-ജൂലൈ മാസങ്ങളിലാണ് മീന്‍വല്ലത്തുനിന്നും കൂടുതല്‍ വൈദ്യുതിയുല്‍പാദനം നടക്കുന്നത്. കഴിഞ്ഞ സീസണില്‍ മീന്‍വല്ലത്തുനിന്നും 56 ലക്ഷം യൂനിറ്റു വൈദ്യുതിയുല്‍പാദിപ്പിച്ചു. ഇതുവരെ വകുപ്പിന് 2.68 കോടി യൂനിറ്റ് വൈദ്യുതി നല്‍കിയിട്ടുണ്ട്. മീന്‍വല്ലത്തെ വൈദ്യുതി കല്ലടിക്കോട്ടെ 110 കെവി സബ്‌സ്റ്റേഷനുമായി ബന്ധിപ്പിച്ചുകൊണ്ടാണ് വിതരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്‌മോള്‍ ഹൈഡ്രോ പ്രോജക്ട് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

Next Story

RELATED STORIES

Share it