'പുരനിറഞ്ഞുനില്ക്കുന്ന' പുരുഷന്മാര്ക്ക് വേദിയൊരുക്കി മടിക്കൈയിലെ കുടുംബശ്രീ
BY kasim kzm11 April 2018 4:15 AM GMT
kasim kzm11 April 2018 4:15 AM GMT
മടിക്കൈ: വിവാഹം കഴിക്കാന്‍ വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്ക്കുന്ന പുരുഷന്മാര്ക്കായി വനിതകള്‍ സംഗമമൊരുക്കുന്നു. മടിക്കൈ കുടുംബശ്രീയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുരനിറഞ്ഞ പുരുഷന്മാര്ക്കായി സംഗമം സംഘടിപ്പിക്കുന്നത്.
മുന്‍കാലങ്ങളില്‍ യുവതികള്‍ക്ക് ഭര്ത്താക്കന്മാരെ കിട്ടാനായിരുന്നു ക്ഷാമമെങ്കില്‍ കാലം മാറിയതോടെ ഇപ്പോള്‍ പുരുഷന്മാര്ക്ക് വധുവിനാണ് ക്ഷാമം വന്നത്. പെണ്‍കുട്ടികളുടെ ഭര്‍തൃ സങ്കല്‍പ്പങ്ങള്‍ മാറിയതോടെയാണ് പുരുഷന്മാര് പുരനിറഞ്ഞ് നില്ക്കാന് തുടങ്ങിയത്. ഉത്തമമായ ദാമ്പത്യ ജീവിതം എന്നതിനപ്പുറം സങ്കല്പ്പ ഭര്ത്താക്കന്മാര്ക്ക് ഉയര്‍ന്ന ജോലി സൗന്ദര്യം എന്നിവക്കൊപ്പം സുഖജീവിതവും പെണ്‍കുട്ടികള്‍ ആഗ്രഹിച്ച് തുടങ്ങിയതോടെയാണ് കൂലിപണിക്കാരും നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടെയുള്ള യുവാക്കള്‍ വിവാഹ കമ്പോളത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടത്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പെണ്‍കുട്ടികളില്‍ ഭാവി ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും കുറിച്ച് അവബോധം ഉണ്ടാക്കാനുമാണ് മടിക്കൈ കുടുംബശ്രീ ഇത്തരം ഒരു ഉദ്യമവുമായി രംഗത്ത് വന്നിരിക്കുന്നത്. 18 മുതല്‍ 20 വരെയാണ് മടിക്കൈ കുടുംബശ്രീ വാര്‍ഷികം നടക്കുന്നത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT