Kollam Local

പുനലൂര്‍ ആസ്ഥാനമാക്കി പുതിയ റവന്യൂ ഡിവിഷന്‍ അനുവദിച്ചു

കൊല്ലം: പുനലൂര്‍ മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാല അഭിലാഷമായ പുനലൂര്‍ റവന്യൂ ഡിവിഷന്‍ രൂപീകരണത്തിന് ഇന്നലത്തെ മന്ത്രിസഭാ യോഗം അനുമതി നല്‍കി. പുനലൂര്‍ ആസ്ഥാനമാക്കി പുതിയ റവന്യൂ ഡിവിഷന്‍ വരുന്നതോടെ നിരവധി വിഷയങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. കിഴക്കന്‍ മലയോര മേഖലയിലെ പത്തനാപുരം, പുനലൂര്‍, നിര്‍ധിഷ്ട ചടയമംഗലം, കൊട്ടാരക്കര താലൂക്കുകളിലെ ജനങ്ങള്‍ക്ക് ഉദ്ദേശം ഒരു മണിക്കൂറിനകം റവന്യൂ ഡിവിഷന്‍ ആസ്ഥാനത്ത് എത്തിച്ചേരുവാന്‍ സാധിക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതും പുനലൂര്‍ താലൂക്കിലാണ്. ഹാരിസണ്‍ മലയാളം കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി, അരിപ്പ ഭൂമിയിലെ സമരം, സാം നഗര്‍ കോളനി വിഷയം, ദര്‍ഭക്കുളം ഭൂമി പ്രശ്‌നം എന്നിവയിലെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പുനലൂര്‍ ആസ്ഥാനമായി റവന്യൂ ഡിവിഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാകും. പുനലൂരില്‍ റവന്യൂ ഡിവിഷന്‍ അനുവദിച്ചതോടെ കേരളത്തിന്റെ അധീനതയില്‍ തമിഴ്‌നാട്ടിലുള്ള കുറ്റാലം കൊട്ടരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും ഫലപ്രദമായും ഇടപെടാന്‍ സാധിക്കും.
പുനലൂരില്‍ ആര്‍ഡിഒ ഓഫിസ് അനുവദിച്ചതോടെ ആര്‍ഡിഓയെ നിയോജകമണ്ഡലം വരണാധികാരിയായി നിയമിക്കുവാന്‍ സാധിക്കും.
പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളില്‍ ഉള്‍പ്പെട്ട അന്‍പത് വില്ലേജുകള്‍ ഉള്‍പ്പെടുത്തി പുനലൂര്‍ ആസ്ഥാനമായി പുതിയ റവന്യൂ ഡിവിഷന്‍ വരുമ്പോള്‍ ജില്ലയില്‍ ആകെയുള്ള 5326 പട്ടികവര്‍ഗ്ഗ ജനസംഖ്യയില്‍ 5104 പേരും അധിവസിക്കുന്ന പത്തനാപുരം-പുനലൂര്‍ താലൂക്കുകളിലെ ഈ ജനവിഭാഗങ്ങള്‍ക്ക് വനാവകാശ നിയമം അന്യാധീനപ്പെട്ട തിരിച്ചെടുക്കല്‍ തുടങ്ങി ആര്‍ഡിഒ യുടെ ചുമതലയില്‍പ്പെട്ട പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുഖമവുമാകും എന്ന പത്യേകതയുമുണ്ട്.
Next Story

RELATED STORIES

Share it