thrissur local

പുനര്‍നിര്‍മിക്കുന്ന ചൂണ്ടല്‍ പാലത്തിന്റെ ശിലാസ്ഥാപനം 22ന്‌

കേച്ചേരി: കേച്ചേരിയുടെ വികസനത്തിന് മുന്നോടിയായി പുനര്‍നിര്‍മ്മിക്കുന്ന ചൂണ്ടല്‍ പാലത്തിന്റെ ശിലാസ്ഥാപനം 22ന് നടക്കും. ശിലാസ്ഥാപന ചടങ്ങ് വിജയകരമാക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. കേച്ചേരി അനുഗ പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി സുമതി, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് കരീം, വൈസ് പ്രസിഡണ്ട് രേഖ സുനില്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രീതി സുരേഷ്, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ പ്രേംജി ലാല്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യാപാര സംഘടന ഭാരവാഹികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സിഡിഎസ് ഭാരവാഹികള്‍ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് കരീം ചെയര്‍മാനായും പി ഡബ്ല്യുഡി ബ്രിഡജ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചീനിയര്‍ പി.വി.ബിജി ജനറല്‍ കണ്‍വീനറായും വൈസ് പ്രസിഡണ്ട് രേഖ സുനില്‍ ഖജാഞ്ചിയായും നൂറ്റി ഒന്നംഗ സംഘാടക സമിതി രൂപീകരിച്ചു. ഒരു പതിറ്റാണ്ട് നീണ്ട കേച്ചേരി നിവാസികളുടെ സ്വപ്‌നമാണ് പാലം നിര്‍മ്മാണം ആരംഭിക്കുന്നതിലൂടെ പൂവണിയുന്നത്. ചൂണ്ടല്‍ മുതല്‍ മഴുവഞ്ചേരി വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരമാണ് നാലുവരിപാതയാക്കുന്നത്. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പൂങ്കുന്നം മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡ് വികസനത്തിനായി 75 കോടിയോളം രൂപ വകയിരുത്തിയിരുത്തിയിരുന്നു. കൈപറമ്പ് വരെ വികസനം നടപ്പിലായെങ്കിലും ചൂണ്ടല്‍ പഞ്ചായത്ത് പരിധിക്കുള്ളില്‍ മാത്രം റോഡ് വികസനം നടപ്പിലായിരുന്നില്ല. ജനപ്രതിനിധികളുടെ നിസംഗതയും സ്ഥലം ഏറ്റെടുക്കുന്നതില്‍ വരുത്തിയ വീഴ്ച്ചയുമാണ് വികസനം നടപ്പിലാക്കുന്നതിന് തടസ്സമായത്. ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം ചൂണ്ടല്‍ മുതല്‍ മഴുവഞ്ചേരി വരെയുള്ള റോഡ് വികസനത്ത് 50 കോടി രൂപയാണ് കിഫ്ബി യില്‍ നിന്ന് അനുവദിച്ചിട്ടുള്ളത്. 22 ന് വൈകീട്ട് 4ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പുതിയ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും.
Next Story

RELATED STORIES

Share it