Pathanamthitta local

പുനരുജ്ജീവനത്തിന്റെ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായി

തിരുവല്ല: കോലറയാര്‍ പുനരുജ്ജീവനത്തിന്റെ ആദ്യ ഘട്ട നടപടികള്‍ പൂര്‍ത്തിയായി. 2016 ആഗസ്ത് ആറിന് ആരംഭിച്ച പുനരുജ്ജീവന പരിപാടി  കോലറയാറിന്റെ 12.5 കിലോമീറ്റര്‍ ദൂരം വീതി വര്‍ധിപ്പിച്ച് മാലിന്യ നിര്‍മാര്‍ജ്ജനം നടത്തിയാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 51 അംഗ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വേലകള്‍ നടന്നത്.
ഒഴുകട്ടെ കോലറയാര്‍ ‘എന്ന വാട്ട്‌സ് ആപ് രൂപീകരിച്ച് വരവ്: ചെലവ് കണക്ക് ക്രമീകരിച്ചാണ് കഴിഞ്ഞ നാലു മാസമായി മുന്നോട്ട് പോയത്. ഏകദേശം 1200 മണിക്കൂര്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു. ഇതു വരെ 15.65 രൂപയാണ് ചെലവായത്.സര്‍ക്കാര്‍ അനുവദിച്ച നാലു കോടി രൂപയുടെ പണികള്‍ ജനുവരി അവസാനത്തോടെ ആരംഭിക്കും. ആഴം കൂട്ടല്‍, കളിക്കടവുള്ളൂടെ നിര്‍മാണം, കൃഷി ആവശ്യത്തിനുള്ള മോട്ടോര്‍ തറകളുടെ നിര്‍മാണം രണ്ടാം ഘട്ടത്തില്‍പ്പെടും. പുനരുജീവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ എട്ട് പാടശേഖരങ്ങളിലേക്ക് കൃഷിക്കാവശ്യമായ വെള്ളം, കിണറുകളില്‍ ശുദ്ധജലം എന്നിവ സാധ്യമാവും. കോലറയാറില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നിരണം, കടപ്ര പഞ്ചായത്തുകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കോലറയാര്‍ പുനരുജ്ജീവന കമ്മിറ്റി തുടര്‍ന്ന് കോലറയാര്‍ സംരക്ഷണ സമിതിയായും പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it