kannur local

പുനരധിവാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുന്നു: എം എം ഹസന്‍

കണ്ണൂര്‍: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായധനം നല്‍കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ഡിസിസി നേതൃത്വ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 48 മണിക്കൂറിനകം സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇതേവരെ പണം നല്‍കിയില്ല. തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏകോപനമില്ലായ്മ കാണുന്നു. മുഖ്യമന്ത്രിക്ക് തങ്ങളുടെ മന്ത്രിമാരില്‍ പോലും വിശ്വാസമില്ല. അതിനാലാണ് അദ്ദേഹം ആര്‍ക്കും ചുമതല നല്‍കാതെ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയത്. ഇതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച്ചു. കൂട്ടുത്തരവാദിത്തമില്ലാത്ത മന്ത്രിമാര്‍ പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. മുന്‍മന്ത്രി കെ സുധാകരന്‍, എംഎല്‍എമാരായ കെ സി ജോസഫ, സണ്ണി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, എന്‍ സുബ്രഹ്മണ്യന്‍, വി എ നാരായണന്‍, സുമ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, പ്രഫ. എ ഡി മുസ്തഫ, കെ ടി കുഞ്ഞഹമ്മദ്, എ പി അബ്ദുല്ല ക്കുട്ടി, എം നാരായണന്‍കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, മമ്പറം ദിവാകരന്‍, സോണി സെബാസ്റ്റ്യന്‍, എം പി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ തില്ലങ്കേരി, എം പി മുരളി, വി എന്‍ ജയരാജ്, സജീവ് മാറോളി, വി സുരേന്ദ്രന്‍ മാസ്റ്റര്‍, കെ പ്രഭാകരന്‍, ചാക്കോ പാലക്കിലോടി, കെ പി പ്രഭാകരന്‍ മാസ്റ്റര്‍, കെ സി മുഹമ്മദ് ഫൈസല്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it