Flash News

പുതു വൈപ്പ് അക്രമം: പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണംബ എസ്.ഡി.പി.ഐ

പുതു വൈപ്പ് അക്രമം: പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണംബ എസ്.ഡി.പി.ഐ
X


കൊച്ചി: പുതുവൈപ്പിനിലെ ഐ.ഒ.സി പദ്ധതി പ്രദേശത്ത് പാചകവാതക സംഭരണിയുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി തുടര്‍ന്നുവരുന്ന സമരത്തിന് നേരെ പോലീസ് നടത്തിയ അതിക്രമം അപലപനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുമായുള്ള ചര്‍ച്ചയില്‍ താല്‍ക്കാലികമായി നിര്‍മ്മാണം നിര്‍ത്തിവെക്കാമെന്നുള്ള ഉറപ്പ് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ സമരവും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സമരസമിതിയും തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി നിര്‍മ്മാണം നടത്താനുള്ള അധികൃതരുടെ നീക്കത്തിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാരെ മൃഗീയമായാണ് പോലീസ് നേരിട്ടത്. പലരുടെയും തലയ്ക്കും നട്ടെല്ലിനുമാണ് ഗുരുതര പരിക്ക് എന്നത് പോലീസ് ഭീകരത കൂടുതല്‍ വെളിവാക്കുന്നു. കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ കേന്ദ്രത്തിന്റെ അതേ വികസന രീതിയാണ് കേരളം പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം സമരക്കാര്‍ക്ക് നേരെ നടന്ന അതിക്രമം ദുരൂഹതയുണ്ടാക്കുന്നതാണ്. വികസന കാര്യത്തില്‍ നരേന്ദ്ര മോഡിയുടെ ഫാഷിസ്റ്റ് രീതിയാണോ ഇടതുപക്ഷം പിന്തുടരുന്നതെന്ന് പിണറായി വ്യക്തമാക്കണം.
ഒരു ജനതയുടെ ജീവിതം ദുസ്സഹമാക്കിയുള്ള വികസനം ജനാധിപത്യ കേരളത്തില്‍ അനുവദിക്കാനാവില്ല. ജനങ്ങളെ തല്ലിച്ചതച്ച പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണം. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഒഴിയണമെന്നും ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും അജ്മല്‍ ഇസ്മായീല്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it