ernakulam local

പുതുവൈപ്പ് : പോലിസ് അതിക്രമങ്ങളുടെ ഒന്നാംവാര്‍ഷികത്തില്‍ പ്രതിഷേധ സംഗമം

വൈപ്പിന്‍: പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി സംഭരണകേന്ദ്രം സ്ഥാപിക്കുന്നതിനിതിരേയുള്ള സമരം വീണ്ടും സജീവമാവുന്നു. സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലിസ് നടത്തിയ അതിക്രമങ്ങളുടെ ഒന്നാം വാര്‍ഷികത്തില്‍ സമരപന്തലില്‍ പ്രതിഷേധ സംഗമം നടത്തി. ഐഒസിയുടെ എല്‍പിജി സംഭരണ കേന്ദ്രം ജനവാസ മേഖലയില്‍ സ്ഥാപിക്കുതിനെതിരേ പുതുവൈപ്പ് ജനത നടത്തിയ ചെറുത്തു നില്‍പ്പിന് നേരെയാണ് പോലിസ് അതിക്രമം ഉണ്ടായത്. 2017 ജൂണ്‍ 14, 16, 18 തിയ്യതികളിലായിട്ടാണ് പുതുവൈപ്പിലും നഗരത്തിലുമായാണ് സമരക്കാര്‍ക്കെതിരേ പോലിസ് നടപടിയുണ്ടായത്. പോലിസ് നടത്തിയ ലാത്തിചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗ തീരുമാനപ്രകാരം നിര്‍മാണം നിര്‍ത്തിവയ്ക്കുകയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. വീണ്ടും നിര്‍മാണമാരംഭിക്കുന്ന—തിന് കളമൊരുക്കാന്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം പ്രാദേശീക നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ഇതോടെ സമരപന്തല്‍ വീണ്ടും സജീവമാവുകയാണ്. അതിന്റെ ഭാഗമായാണ് പോലിസ് അതിക്രമങ്ങളുടെ ഒന്നാം വാര്‍ഷികത്തിന് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. ഇന്ന് പുതുവൈപ്പിലെ വീട്ടമ്മമാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണയും നടത്തും. പ്രതിഷേധ സംഗമം പുതുവൈപ്പ് പള്ളി വികാരി ഫാ. സിജോ ജോര്‍ജ് കുരിശുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമര സമിതി ചെയര്‍മാന്‍ എം ബി ജയഘോഷ് അധ്യക്ഷനായി. സി ആര്‍ നീലകണ്ഠന്‍, ഹാഷിം ചേന്ദാമ്പിള്ളി, കെ ജി ഡോണോ, മുജീബ് റഹ്മാന്‍, ബേസില്‍ മുക്കത്ത്, ഷംസുദ്ദീന്‍ എടയാര്‍, ബിജു വി ജേക്കബ്, ജെയ്‌സന്‍ പാനികുളങ്ങര, റഹ്്‌നാസ്, ശ്രീകാന്ത്, സമരസമിതി കവീനര്‍ കെ എസ് മുരളി, വൈസ് ചെയര്‍മാന്‍ സി ജി ബിജു, എന്‍ ആര്‍ സുധീര്‍ നന്ദിയും സംസാരിച്ചു.
Next Story

RELATED STORIES

Share it