Alappuzha local

പുതുതലമുറയെ നീന്തലിലേക്ക് ആകര്‍ഷിക്കാന്‍ മാളു ഷെയ്ക വേമ്പനാട്ടു കായല്‍ നീന്തിക്കടക്കും



ആലപ്പുഴ: പുതുതലമുറയെ നീന്തലിലേക്ക് ആകര്‍ഷിക്കാ ന്‍  നാളെ മാളു ഷെയ്ക എന്ന ബികോം ബിരുദധാരി വേമ്പനാട്ടുകായല്‍ നീന്തിക്കടക്കും. ആലുവ വാളശ്ശേരില്‍ റിവര്‍ സ്വിമ്മിങ് ക്ലബ്ബിന്റെ സൗജന്യ നീന്തല്‍ പരിശീലന പരിപാടിയുടെ ഭാഗമായി നീന്തല്‍ പരിശീലകനായ സജി വാളശ്ശേരിയുടെ കീഴില്‍ ഇതിനായി തയ്യാറെടുക്കുകയാണ് മാളു. കഴിഞ്ഞ ഏഴുവര്‍ഷമായി 800 ഓളം കുട്ടികളെ സൗജന്യമായി പെരിയാറില്‍ നീന്തല്‍ പരിശീലിപ്പിക്കുകയും 250 ഓളം കുട്ടികളെ പെരിയാര്‍ കുറുകെ നീന്തിക്കുന്നതിനും സജിക്ക് കഴിഞ്ഞിട്ടുണ്ട്. 2015ല്‍ അന്ധവിദ്യാര്‍ഥിയായ നവനീതിനേയും ജന്മനാ നട്ടെല്ലിന് വൈകല്യമുള്ള കൃഷ്ണ എസ് കമ്മത്തിനെയും 2016ല്‍ നിവേദിത എന്ന അഞ്ചുവയസുകാരിയെയും പെരിയാറിനു കുറുകെ നീന്തിച്ചു സജി ദേശീയ മാധ്യമങ്ങളുടെവരെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സജി വേമ്പനാട് കായല്‍ നീന്താന്‍ ഇരുപതുകാരിയെ തയ്യാറാക്കിയിരിക്കുന്നത്. കുമരകം ബോട്ട്‌ജെട്ടി കടവില്‍ നിന്നു മുഹമ്മ ജെട്ടിയിലേക്ക് എട്ടുകിലോമീറ്റര്‍ നീന്തിക്കടക്കുന്ന നാളെ രാവിലെ ഏഴിന് കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍ ഫഌഗ് ഓഫ് ചെയ്യും. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ  ദീപ അഭിലാഷ്, വി എസ് പ്രദീപ്, വിഷ്ണുമണി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഹരിശ്ചന്ദ്രന്‍,  കുമരകം സര്‍വീസ്  കോ ഓപ്പറേറ്റീവ്  ബാങ്ക് പ്രസിഡന്റ് എ വി തോമസ്  പങ്കെടുക്കും. മുഹമ്മ ജെട്ടിയിലെത്തുമ്പോള്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ മുഹമ്മ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാമജു, മാളു ഷെയ്കയ്ക്ക്  ഉപഹാരം നല്‍കുകയും ഗ്രാമപ്പഞ്ചായത്തംഗം അജിതരാജീവ് അനുമോദിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it