പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാന്‍ പ്രത്യേക അവസരം

മഞ്ചേരി: പുതിയ റേഷന്‍ കാ ര്‍ഡുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ്. ഇതുവരെ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാത്ത കുടുംബങ്ങ ള്‍ക്കും കാര്‍ഡ് പുതുക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കുമാണു പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കാനാവുക. 15 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാനാണു നിര്‍ദേശം. ലൈഫ് ഭവന പദ്ധതിയടക്കമുള്ള ക്ഷേമ പദ്ധതികള്‍ക്കു റേഷന്‍ കാര്‍ഡിന്റെ അഭാവം വെല്ലുവിളി തീര്‍ക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ ഇടപെടല്‍. ഇതിനകം വിതരണം പൂര്‍ത്തിയായ റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ടതായിരിക്കരുത് പുതിയ അപേക്ഷകളെന്നും ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. തിരുവനന്തപുരം സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കും സിറ്റി റേഷനിങ് ഓഫിസര്‍മാര്‍ക്കും സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അയച്ചിട്ടുണ്ട്. നേരത്തെ നല്‍കിയ റേഷന്‍ കാര്‍ഡുകളിലെ തെറ്റ് തിരുത്തല്‍, പുതിയ അംഗങ്ങളെ ചേര്‍ക്കലും കുറയ്ക്കലും, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, നിലവില്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടയാളെ കുറവ് ചെയ്തു പുതിയ കാര്‍ഡ് അനുവദിക്കല്‍ എന്നിവക്കുള്ള അപേക്ഷകള്‍ ഈ ഉത്തരവനുസരിച്ചു നല്‍കാനാവില്ല. അപേക്ഷ ഫോറത്തിനു 10 രൂപ വീതം അപേക്ഷകരില്‍ നിന്നും ഈടാക്കും. താലൂക്ക് അടിസ്ഥാനത്തില്‍ അപേക്ഷാ ഫോറങ്ങള്‍ അച്ചടിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. ഫോറത്തിന്റെ മാതൃക താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്ത് താലുക്ക് കോഡ് രേഖപ്പെടുത്തി ഒരോ താലൂക്കിനും 10000 ഫോറങ്ങള്‍ അച്ചടിക്കണം. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയ്യതി അതത് റേഷന്‍ കടകള്‍ വഴി അറിയിക്കണമെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നല്‍കിയ ഉത്തരവില്‍ പറയുന്നു. കാര്‍ഡ് എന്നു വിതരണം ചെയ്യുമെന്ന വിവരം കൈപറ്റ് രശീതില്‍ കുറിച്ചു നല്‍കണം. നൂറ് അപേക്ഷകര്‍ക്ക് ഒരു ദിവസം എന്ന നിലയില്‍ 2018 ജൂണ്‍ ഒന്ന് മുതലുള്ള പ്രവൃത്തി ദിനം കുറിച്ചു നല്‍കാനാണ് ഉത്തരവ്. നിശ്ചിത തിയ്യതിയില്‍ കാര്‍ഡു വിതരണം നടക്കാതെ വന്നാല്‍ അത് പത്ര മാധ്യമങ്ങള്‍ വഴിയോ ടെലിഫോണ്‍ വഴിയോ അപേക്ഷകരെ അറിയിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it