Flash News

പുതിയ നൂറു രൂപ നോട്ടുകള്‍ ഉടനെന്ന് റിപ്പോര്‍ട്ടുകള്‍

പുതിയ നൂറു രൂപ നോട്ടുകള്‍ ഉടനെന്ന് റിപ്പോര്‍ട്ടുകള്‍
X
[caption id="attachment_400935" align="alignnone" width="600"] പ്രതീകാത്മക ചിത്രം[/caption]

ന്യൂഡല്‍ഹി:പുതിയ നൂറു രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ പൂര്‍ണ സജ്ജമെന്ന് റിപ്പോര്‍ട്ടുകള്‍.ആഗസ്റ്റിലെ സെപ്റ്റംബറിലോ നോട്ടുകള്‍ വിപണിയിലെത്തി തുടങ്ങും.പുതിയ നൂറു രൂപ നോട്ടിന് വയലറ്റ് നിറമായിരിക്കുമെന്നും ഇപ്പോഴുള്ള നോട്ടിനേക്കാള്‍ വലിപ്പം കുറവായിരിക്കുമെന്നും ഹിന്ദി ഭാഷാ ദിനപത്രമായ ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പത്തു രൂപയേക്കള്‍ ചെറിയ വലിപ്പ കൂടുതല്‍ മാത്രമെ ഇകിനുണ്ടാവു.
പുതിയ നോട്ടുകളുടെ അച്ചടി തുടങ്ങിയതായാണ് സൂചന. അതേ സമയം ബാങ്കുകള്‍ക്ക് ഈ നോട്ടുകള്‍ ഉള്‍കൊള്ളാവുന്ന രീതിയില്‍ എടിഎ െമെഷീനുകള്‍ സജ്ജികരിക്കേണ്ടി വരും.യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള 'റാണി കി വവ്' എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടില്‍ ആലേഖനം ചെയ്യും.മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട്. പത്തു രൂപ നോട്ടിനെക്കാള്‍ വലിപ്പമുണ്ടാകും.നിലവിലെ നൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് അവതരിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it