World

പുടിന് യുഎസിലേക്ക് ക്ഷണം: വൈറ്റ് ഹൗസില്‍ അസ്വാരസ്യം

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ പ്രസിഡന്റ് ട്രംപ് യുഎസിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ അസ്വാരസ്യം. ട്രംപ്-പുടിന്‍ രണ്ടാമത്തെ കൂടിക്കാഴ്ചയുടെ വിവരം ഇന്റലിജന്‍സ് മേധാവി ഡാന്‍ കോട്‌സിനെ അറിയിച്ചിരുന്നില്ലെന്നതാണ് അസ്വാരസ്യങ്ങള്‍ക്ക് കാര—ണമായത്. ഇത് പരമ്പരാഗത രീതിയുടെ ഭാഗമായിട്ടാണെന്നാണ് ഒരുവിഭാഗത്തിന്റെ വാദം.
ഹെല്‍സിങ്കി ഉച്ചകോടിയില്‍ യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന പുടിന്റെ വാദത്തെ ട്രംപ് അംഗീകരിച്ചത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുടിനെ യുഎസിലേക്ക് ക്ഷണിച്ചത്്.
പുടിനെ യുഎസിലേക്ക് ക്ഷണിച്ച ട്രംപിന്റെ നടപടിയില്‍ കോട്‌സ് അതിശയോക്തി രേഖപ്പെടുത്തി.
പുടിനെ യുഎസിലേക്ക് ക്ഷണിച്ച വാര്‍ത്ത പുറത്തുവരുമ്പോള്‍ കോട്‌സ് കാളറാഡോയിലെ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍, അത് പ്രത്യേകമായി നടക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്രംപ്-പുടിന്‍ വണ്‍ ഓണ്‍ വണ്‍ കൂടിക്കാഴ്ചയെ നേരത്തെ തന്നെ കോട്‌സ് എതിര്‍ത്തിരുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട 12 റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേകുറ്റം ചുമത്തിയതിനെ ന്യായീകരിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it